Lead News
-
പാലക്കാട് ബിജെപിയില്‍ തമ്മിലടി ശക്തം ; സ്ഥാനാര്‍ത്ഥി പട്ടിക ഏകപപക്ഷീയമെന്ന് തുറന്നടിച്ച് മുന്‍ നഗരസഭ അധ്യക്ഷ ; കൃഷ്ണകുമാര്‍ പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമീള ശശിധരന്‍
പാലക്കാട്: പാലക്കാട് ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് മുന്‍ നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ രംഗത്ത്. കൃഷ്ണകുമാര്‍ പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രമീള ഉന്നയിച്ചത്. ഇതോടെ തേേദ്ദശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപിയില്‍ അടിയൊഴുക്കുകള്‍ക്കും അട്ടിമറികള്‍ക്കും സാധ്യതയേറി. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത് ഏകപക്ഷീയമായാണെന്നും പാലക്കാട് ബിജെപി പിടിച്ചെടുക്കാന്‍ കൃഷ്ണകുമാര്‍ പക്ഷം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയെന്നും പ്രമീള ശശിധരന്‍ കുറ്റപ്പെടുത്തി. തന്റെ സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാരാണെന്ന് പോലും ഏറ്റവും അവസാനമാണ് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപന കണ്‍വെന്‍ഷനില്‍ ക്ഷണിച്ചില്ല. തന്നെ ക്രൂശിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. ചെയര്‍പേഴ്‌സണ്‍ ആയിരുന്ന അവസാന കാലഘട്ടത്തില്‍ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു. പല പരിപാടികളിലേക്കും കാണിക്കാറില്ലെന്നും പ്രമീള പരാതിപ്പെട്ടു. ക്ഷണിച്ച പരിപാടികളിലേക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പം വേദി പങ്കിട്ടതും അത് കൊണ്ടാണെന്നും പ്രമീള ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.
Read More » -
നരകമായി മാറിയ ഗാസയില്‍നിന്ന് രക്ഷപ്പെടാന്‍ വിമാനത്തില്‍ സീറ്റൊന്നിന് നല്‍കിയത് 2 ലക്ഷം വീതം; പലസ്തീനികള്‍ സൗത്ത് ആഫ്രിക്കയിലേക്ക് കുടിയേറുന്നു; വെളിപ്പെടുത്തലുമായി വിമാനത്തിലുള്ള രണ്ടുപേര്‍; അല്‍-മജ്ദ് സംഘടനയെക്കുറിച്ചു ദുരൂഹതയേറുന്നു
ന്യൂഡല്‍ഹി: ഹമാസ് തീവ്രവാദികള്‍ക്കും ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കുമിടയില്‍ നരകമായി മാറിയ ഗാസയില്‍നിന്ന് സൗത്ത് ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കു പലായനം ചെയ്യാന്‍ പലസ്തീനികള്‍ നല്‍കിയത് സീറ്റൊന്നിന് രണ്ടുലക്ഷം രൂപവരെയെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ ലാന്‍ഡ് ചെയ്ത വിമാനം തടഞ്ഞുവച്ചതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. പലസ്തീനികളെ രാജ്യത്തുനിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണു നീക്കമെന്നായിരുന്നു സൗത്ത് ആഫ്രിക്ക ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഇസ്രയേലിലെ വിമാനത്താവളത്തില്‍നിന്ന് സൗത്ത് ആഫ്രിക്കയിലെത്തിയ 153 പേരില്‍ രണ്ടു പലസ്തീനികള്‍ നല്‍കിയ അഭിമുഖത്തില്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. വിമാനം നെയ്‌റോബിയിലാണ് തടഞ്ഞിട്ടത്. സംഭവത്തില്‍ സൗത്ത് ആഫ്രിക്കയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായി ഇസ്രയേല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന രാജ്യമാണ് സൗത്ത് ആഫ്രിക്ക. പലസ്തീനില്‍ വംശഹത്യയാണെന്ന ആരോപണമടക്കം ഇവര്‍ രാജ്യാന്തര കോടതിയില്‍ ഉന്നയിച്ചിരുന്നു. പലസ്തീനികളെ അവരുടെ രാജ്യത്തുനിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും വിദേശകാര്യ മന്ത്രി റോണള്‍ഡ് ലാമോളയും ആരോപിച്ചിരുന്നു. എന്നാല്‍, ആര്‍ക്കെങ്കിലും ഗാസ മുനമ്പില്‍നിന്നു രക്ഷപ്പെടണമെന്ന് ആവശ്യപ്പെട്ടാല്‍…
Read More » -
തുടര്‍ച്ചയായ തോല്‍വികള്‍; ഗില്ലിന്റെ ക്യാപ്റ്റന്‍സി തെറിച്ചേക്കും; കടുത്ത സമ്മര്‍ദം; സെപ്റ്റംബര്‍ മുതല്‍ വിശ്രമമില്ല; മൂന്നു ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റനെന്ന തീരുമാനത്തിന് എതിരേ മുതിര്‍ന്ന താരങ്ങളും
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ശുഭ്മന്‍ ഗില്ലിന്‍റെ ക്യാപ്റ്റന്‍ പദവി തെറിച്ചേക്കുമെന്ന് സൂചന. കടുത്ത സമ്മര്‍ദത്തിന് അടിപ്പെട്ടതാണ് ഗില്ലിന്‍റെ പരുക്കിലേക്ക് നയിച്ചതെന്നും വാദം ഉയര്‍ന്നിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റനെന്ന തീരുമാനം നിലവിലെ സ്ഥിതിയില്‍ ഇന്ത്യന്‍ ടീമില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും മുന്‍താരങ്ങളടക്കമുള്ളവര്‍ വിലയിരുത്തുന്നു. സെപ്റ്റംബര്‍ മുതലിങ്ങോട്ട് ശുഭ്മന്‍ ഗില്ലിന് വിശ്രമം ലഭിച്ചിട്ടേയില്ലെന്നതാണ് വസ്തുത. ദുബായില്‍ നടന്ന ഏഷ്യാക്കപ്പ് ടൂര്‍ണമെന്‍റിന് പിന്നാലെ ഗില്‍ വിന്‍ഡീസിനെതിരായ പരമ്പരയ്ക്കായി നാട്ടിലേക്ക് എത്തി. ഇതിന് പിന്നാലെ ഓസ്ട്രേലിയന്‍ പര്യടനം. അതും മൂന്ന് ഏകദിനങ്ങളും 5 ട്വന്‍റി20 മല്‍സരങ്ങളും ഉള്‍പ്പെട്ടത്. മറ്റ് താരങ്ങള്‍ക്കെല്ലാം മൂന്ന് ഫോര്‍മാറ്റുകള്‍ക്കിടയിലും വിശ്രമം ലഭിച്ചപ്പോള്‍ ഗില്ലിന് അതുണ്ടായില്ല. ഒടുവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഓപ്പണറാവേണ്ടി വന്നു. ഇത് വലിയ സമ്മര്‍ദമാണ് സൃഷ്ടിക്കുന്നതെന്ന് ഗില്ലിന്‍റെ പ്രകടനത്തില്‍ നിന്ന് വ്യക്തമാണ്. കഴുത്തുളുക്കിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റിനിടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 124 റണ്‍സെന്ന ദുര്‍ബലമായ റണ്‍ ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യ വെറും 93…
Read More » -
തിരുവനന്തപുരം കോര്‍പറേഷനിലെ ‘താമര സ്വപ്‌ന’ത്തിന് തിരിച്ചടിയായി ഉള്‍പാര്‍ട്ടി പോരും ആത്മഹത്യകളും; ബിജെപിക്ക് കടുത്ത ആശങ്ക; തമ്മിലടിയും പാലംവലിക്കലും അടിയൊഴുക്കും ശക്തം; രാജീവ് ചന്ദ്രശേഖറിനെതിരേ നീക്കം; ഒറ്റ സീറ്റിലും വിജയിപ്പിക്കില്ലെന്നു ശപഥമെടുത്ത് മറുവിഭാഗം മുന്‍നിര നേതാക്കള്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ താമര വിരിയുമെന്നു സ്വപ്‌നം കണ്ട ബിജെപിക്കു തിരിച്ചടിയായി ഉള്‍പാര്‍ട്ടി പോര്. പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തയാറാക്കിയ സ്ഥാനാര്‍ഥി പട്ടിക മുതല്‍ നേതാക്കളുടെ ആത്മഹത്യവരെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. രാജീവ് വിരുദ്ധ വിഭാഗങ്ങളും സ്ഥാനാര്‍ഥികളുടെ പാലം വലിക്കുമെന്നാണു വിവരം. കഴിഞ്ഞ ദിവസം ബിജെപിയുടെ മുന്‍ സമുന്നത നേതാവ് പറഞ്ഞത് ബിജെപി ഒറ്റ സീറ്റില്‍ പോലും ജയിക്കില്ലെന്നാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കുമെന്ന അവകാശവാദത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ ബിജെപിക്ക് തലസ്ഥാനത്ത് അടിമുടി തിരിച്ചടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. രണ്ടു പ്രമുഖ നേതാക്കളുടെ ആത്മഹത്യ ബിജെപി തിരുവനന്തപുരം ജില്ല ഘടകത്തിനെ തകര്‍ത്തു കളഞ്ഞ സ്ഥിതിയാണ്. ആത്മഹത്യയുടെ കാരണം തേടുമ്പോള്‍ അവ ബിജെപി ആര്‍എസ്എസ് നേതൃത്വത്തിനെതിരെ വരുന്നത് പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കാകുന്നില്ല. പാര്‍ട്ടിക്കുള്ളിലെ അദൃശ്യമായ ഗ്രൂപ്പു പോര് ബിജെപിയുടെ തിരുവനന്തപുരം താമരസ്വപ്നങ്ങളെ കരിച്ചു കളയുമെന്നാണ് വ്യക്തമാകുന്നത്. രണ്ടു മാസത്തിനിടയിലുണ്ടായ രണ്ട് ആത്മഹത്യകള്‍ വ്യക്തിപരമായ കാരണങ്ങളാലല്ല എന്നതു തന്നെയാണ് ബിജെപിയെ വെട്ടിലാക്കുന്നത്. തികച്ചും രാഷ്ട്രീയ –…
Read More » -
ട്രംപിന്റെ ഗാസ കരാറിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം; പ്രമേയം വീറ്റോ ചെയ്യാതെ റഷ്യയും ചൈനയും വിട്ടുനിന്നു; പിന്തുണച്ച് പലസ്തീന്‍ അതോറിട്ടിയും; കരാര്‍ തള്ളിക്കളയുന്നെന്ന് ഹമാസ്; നിരായുധീകരണവും അധികാരമൊഴിയലും സാധ്യമല്ലെന്നും വിശദീകരണം; കടുത്ത നടപടിയെന്ന് ട്രംപ്
ഐക്യരാഷ്ട്രസഭ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അനുകൂലമായി വോട്ട് ചെയ്തു. അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് ഉള്‍പ്പെടെയുള്ളതാണ് ഈ പദ്ധതി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിലൂടെ വെടിനിര്‍ത്തല്‍ നടപ്പാക്കല്‍, പുനര്‍നിര്‍മ്മാണം, ഗാസയിലെ ഭരണം എന്നിവയ്ക്കായുള്ള സമഗ്രമായ ആദ്യ അന്താരാഷ്ട്ര രൂപരേഖയായ അമേരിക്കയുടെ 20 ഇന ചട്ടക്കൂടിന് അംഗീകാരം ലഭിച്ചു. യുകെ, ഫ്രാന്‍സ്, സൊമാലിയ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ല. റഷ്യയും ചൈനയും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. കഴിഞ്ഞ മാസം, ഇസ്രായേലും ഹമാസും ഈ പദ്ധതിയുടെ ആദ്യ ഘട്ടവുമായി മുന്നോട്ട് പോയിരുന്നു. രണ്ട് വര്‍ഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുകയും കരാറിന് അത്യന്താപേക്ഷിതമായി കണ്ട ബന്ദി മോചന കരാറിന് അംഗീകാരം നല്‍കുകയും ചെയ്തു. തിങ്കളാഴ്ചത്തെ വോട്ടോടെ, ഈ രൂപരേഖ നിര്‍ദ്ദേശത്തില്‍നിന്ന് അംഗീകൃത ഉത്തരവായി കരാര്‍ മാറും. ഇടക്കാല ഭരണകൂടത്തിനുള്ള സാധ്യതയും ഇതു വര്‍ധിപ്പിക്കുന്നു. ട്രംപിന്റെ രൂപരേഖ ഉള്‍ക്കൊള്ളുകയും, പുനര്‍നിര്‍മ്മാണത്തിന് നേതൃത്വം നല്‍കാനും…
Read More » -
രാജസ്ഥാന്‍ റോയല്‍സുമായുള്ള 12 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു ചെന്നൈയില്‍ എത്തിയ സഞ്ജു നേടിയത് റെക്കോഡ് ; ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട കളിക്കാരന്‍
രാജസ്ഥാന്‍ റോയല്‍സുമായുള്ള 12 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചുകൊണ്ട്, സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് മാറിയ ബ്ലോക്ക്ബസ്റ്റര്‍ ട്രേഡ് നീക്കം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്ര പുസ്തകങ്ങളില്‍ ഇടം നേടി. സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റത്തിന് ശേഷവും, മെഗാ ലേലത്തിന് മുമ്പ് റോയല്‍സില്‍ നിന്ന് നിലനിര്‍ത്തിയ അതേ ശമ്പളമായ 18 കോടി രൂപ സാംസണ്‍ നേടും. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സില്‍ ചേരുന്നതിനായി ശമ്പളം കുറച്ച രവീന്ദ്ര ജഡേജയുടെ കാര്യത്തില്‍ ഇത് അങ്ങനെയല്ല. 2025 സീസണില്‍ സിഎസ്‌കെ നല്‍കിയ 18 കോടിക്ക് പകരം ഇനി അദ്ദേഹം 14 കോടി രൂപയായിരിക്കും നേടുക. ഇതോടെ സാംസണ്‍ കാമറൂണ്‍ ഗ്രീനിന്റെ ഐപിഎല്‍ റെക്കോര്‍ഡ് തകര്‍ക്കുകയും ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട കളിക്കാരനായി മാറുകയും ചെയ്തു. ഗ്രീനിനെ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് 17.5 കോടി രൂപ ശമ്പളത്തിനാണ് കൈമാറ്റം ചെയ്തത്. അതേസമയം സാംസണ്‍ 18 കോടി ശമ്പളത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ആദ്യ…
Read More » -
സുന്ദര്‍ സി പിന്മാറിയ ഒഴിവില്‍ വരുന്നത് ധനുഷോ? രജനികാന്തിന്റെ ‘തലൈവര്‍ 173’ യുവനടന്‍ സംവിധാനം ചെയ്‌തേക്കും ; കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്
സംവിധായകന്‍ സുന്ദര്‍ സി അപ്രതീക്ഷിതമായി പിന്മാറിയതിനെത്തുടര്‍ന്ന് രജനികാന്തിന്റെ ‘തലൈവര്‍ 173’ എന്ന ചിത്രം അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, രജനികാന്തിന്റെ മരുമകനും ചലച്ചിത്ര നിര്‍മ്മാതാവുമായ ധനുഷ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അഭ്യൂഹം. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമ സംവിധാനം ചെയ്യാന്‍ ധനുഷുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ്. ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ‘തലൈവര്‍ 173’ല്‍ നിന്ന് സുന്ദര്‍ സി പിന്മാറിയതിനെക്കുറിച്ച് റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവെ കമല്‍ ഹാസന്‍ പ്രതികരിച്ചു. ‘പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള കാരണം സുന്ദര്‍ സി ഒരു പത്രക്കുറിപ്പിലൂടെ വിശദീകരിച്ചിട്ടുണ്ട്. അതിനോട് എനിക്ക് ഒന്നും കൂട്ടിച്ചേര്‍ക്കാനില്ല,’ അദ്ദേഹം പറഞ്ഞു. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍, തന്റെ താരമായ രജനികാന്തിനെ തൃപ്തിപ്പെടുത്തുന്ന ഒരു കഥ കണ്ടെത്തുകയാണ് തന്റെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എന്റെ താരം തിരക്കഥയില്‍ തൃപ്തനാകുന്നത് വരെ ഞങ്ങള്‍ അതിനായി തിരച്ചില്‍ തുടരും. നിലവില്‍ ഒരു മികച്ച തിരക്കഥ…
Read More » -
നെടുങ്കണ്ടം ബ്‌ളോക്ക് പിടിക്കാന്‍ സിപിഐ കളത്തിലിറക്കിയിരിക്കുന്നത് 22 കാരന്‍ ശ്രീലാലിനെ ; മലപ്പുറത്ത് ജില്ലാപ്പഞ്ചായത്ത് പിടിക്കാന്‍ സിപിഐഎം നിയോഗിച്ചിരിക്കുന്നത് 22 കാരി തേജനന്ദയെ
നെടുങ്കണ്ടം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചത് മുതല്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും സ്ഥാനാര്‍ത്ഥികളെ അന്തിമമായി പ്രഖ്യാപിക്കാനുള്ള നെട്ടോട്ട ത്തിലാണ്. ഇതിനിടയില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ വലിയ കൗതുകങ്ങളു മുണ്ട്. നന്നേ ചെറുപ്പത്തില്‍ പഞ്ചായത്തില്‍ മത്സരിക്കുന്ന രണ്ടുപേരുടെ പ്രായം വെറും 22 ആണ്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലേക്ക് കമ്പംമെട്ട് ഡിവിഷനില്‍നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ശ്രീലാല്‍ ആണ് ഇവരില്‍ ഒരാള്‍. എഐവൈഎഫ് ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി സെക്രട്ടറിയും എഐവൈഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ് ശ്രീലാല്‍ അമ്മയുടെ വഴിയേയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കുന്നത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പടിയിറങ്ങിയ ശ്രീദേവിയുടെ മകനാണ് ശ്രീലാല്‍. സിപിഐയുടെ ഭാഗമായ 22കാരന്‍ ശ്രീലാല്‍ ഇടുക്കിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ്. മലപ്പുറത്താണ് മറ്റൊരു 22 വയസ്സുള്ളയാള്‍ മത്സരിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റ് പിടിക്കാന്‍ നിയോഗം കിട്ടിയിരിക്കുന്നത് എസ്എഫ്ഐ നേതാവ് എം ജെ തേജനന്ദയ്ക്കാണ്. മലപ്പുറം ജില്ലാ പഞ്ചായത്ത്…
Read More »

