Lead News

  • കബഡി കബഡി കബഡി; ലോകകിരീടങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്കൊഴുകട്ടെ; ഇന്ത്യന്‍ വനിതകള്‍ക്ക് കബഡിയില്‍ ലോക കിരീടം; തകര്‍ത്തത് ചൈനീസ് തായ്‌പോയിയെ

    ന്യൂഡല്‍ഹി: കായികമത്സരങ്ങളിലെ ലോക കിരീടങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്ക് ഒന്നൊന്നായി വന്നണഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ ലോകോത്തര വിജയത്തിനു പിന്നാലെ ഇപ്പോഴിതാ കബഡി ലോകകിരീടവും ഇന്ത്യയിലേക്ക്. ചൈനീസ് തായ്‌പേയിയെ തകര്‍ത്താണ് ഇന്ത്യന്‍ വനിതാ ടീം കബഡിയില്‍ ലോകകിരീടം നേടിയിരിക്കുന്നത്. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ ഫൈനലില്‍ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച കളിമികവ് പുറത്തെടുത്ത ഇന്ത്യ തോല്‍വിയെന്തന്നനറിയാതെ, ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലെത്തിയതും കിരീടം ചൂടിയതും. വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം. സെമി ഫൈനലില്‍ ഇറാനെ 33-21 എന്ന സ്‌കോറിലായിരുന്നു പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലടക്കം പരാജയമറിയാതെയായിരുന്നു ചൈനീസ് തായ്‌പേയുടെ ഫൈനല്‍ പ്രവേശം. സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 25-18 സ്‌കോറിലാണ് മറികടന്നത്. കബഡിയില്‍ ഇന്ത്യ കുറിച്ച ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ കബഡി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും രംഗത്തെത്തി. ഇരുവരും സാമൂഹിക മാധ്യമ എക്കൗണ്ടുകളിലൂടെയാണ് തങ്ങളുടെ സന്തോഷവും…

    Read More »
  • അങ്ങനെ മാങ്കൂട്ടത്തില്‍ വിലസണ്ട; ചെന്നിത്തല വാളെടുത്ത് രാഹുലിനെതിരെ; കൃത്യമായ അമ്പുകളെയ്ത് മുരളീധരനും; രാഹുല്‍ വിമതര്‍ ഒറ്റക്കെട്ട്; മാങ്കൂട്ടത്തിലിനെ മണിച്ചിത്രത്താഴിട്ടു പൂട്ടും

    തിരുവനന്തപുരം : കോണ്‍ഗ്രസിനകത്തെ രാഹുല്‍ വിമതരെല്ലാം ഇനി ഒറ്റക്കെട്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും വിവാദത്തില്‍ പെട്ടതോടെ ഇനി രാഹുലിനെ വിലസാന്‍ വിടണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസില്‍ മാങ്കൂട്ടത്തിലിനോട് മനസുകൊണ്ട് മടുപ്പുള്ള വലിയൊരു വിഭാഗം. സസ്‌പെന്‍ഷനിലായിട്ടും സുഖമായി കോണ്‍ഗ്രസില്‍ വിലസുന്ന രാഹുലിനെ പൂട്ടാന്‍ അവസരം കാത്തിരുന്നവര്‍ക്ക് പുതിയ ശബ്ദരേഖ മാങ്കൂട്ടത്തിലിനെ പൂട്ടാനുള്ള ഒന്നാന്തരം മണിച്ചിത്രത്താഴായിരിക്കുകയാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം രാഹുലിനെതിരെ പരസ്യമായി രംഗത്ത് വന്നതോടെ ഈ തെരഞ്ഞെടുപ്പു കാലത്ത് വീട്ടില്‍നിന്നിറങ്ങാതെ ടിവിയും കണ്ടിരിക്കേണ്ട അവസ്ഥയിലേക്കാണ് മാങ്കൂട്ടത്തില്‍ പോകുന്നത്. രമേശ് ചെന്നിത്തല രാഹുലിനെതിരെ വാളെടുത്ത് രംഗത്തെത്തിയതും ശക്തവും കൃത്യവുമായ ഭാഷയില്‍ കെ.മുരളീധരന്‍ നിലപാട് വ്യക്തമാക്കിയതുമെല്ലാം മാങ്കൂട്ടത്തലിനെ മൂലയ്ക്കിരുത്താനുള്ള വകയായിട്ടുണ്ട്. സിപിഎമ്മും ബിജെപിയും വിഷയം ഒന്നുകൂടി ഏറ്റുപിടിച്ചതോടെ രാഹുലിന് ചവിട്ടിനില്‍ക്കാന്‍ മണ്ണില്ലാത്ത അവസ്ഥയാണ്. രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, പിന്നെ പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്ന ഒറ്റ ഡയലോഗിലൂടെ തന്റെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണത്തിന് ഇറങ്ങുന്നതില്‍ പല കോണ്‍ഗ്രസുകാര്‍ക്കുമുള്ള അതൃപ്തിയാണ് ചെന്നിത്തല…

    Read More »
  • എത്യോപ്പിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ കൊച്ചിക്കാരെന്തിന് ജാഗ്രത പാലിക്കണം; വേണം ജാഗ്രത വേണം; എന്താണ് കാരണമെന്നറിയണോ

    കൊച്ചി : എത്യോപ്പിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ കൊച്ചിക്കാരെന്തിന് ജാഗ്രതപാലിക്കണം എന്ന് സംശയം തോന്നാം. പക്ഷേ ജാഗ്രത വേണം. ജാഗ്രത പാലിക്കേണ്ടത് നെടുമ്പാശേരിക്കാരാണ്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പറന്നുയരേണ്ട വിമാനങ്ങളാണ് ജാഗ്രതയോടെ പറക്കേണ്ടത്. അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ കരിമേഘ പടലം വടക്കന്‍ ഇന്ത്യയിലേക്ക് നീങ്ങുകയാണത്രെ. ഈ കരിമേഘപടലം വിമാന എന്‍ജിനുകളെ വലിയ അപകടത്തില്‍ പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഏവിയേഷന്‍ അധികൃതര്‍ പറയുന്നത്. അപകടസാധ്യതയുള്ളതിനാല്‍ കൊച്ചിയിലേക്കുള്ളതടക്കം നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും ഡിജിസിഎ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സര്‍വീസുകള്‍ക്ക് തടസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാര്‍ മേഖലയിലുള്ള ഈ അഗ്‌നിപര്‍വ്വത സ്‌ഫോടനം കാരണം സമീപത്തെ അഫ്‌ദെറ ഗ്രാമം മുഴുവന്‍ ചാരത്തില്‍ മൂടിയിരുന്നു. സ്‌ഫോടനം എര്‍ത അലെ, അഫ്‌ദെറ ടൗണ്‍ എന്നിവിടങ്ങളില്‍ ചെറിയ ഭൂചലനങ്ങള്‍ക്ക് കാരണമായി. സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലേക്കുയര്‍ന്ന കട്ടിയുള്ള ചാരത്തിന്റെ…

    Read More »
  • ‘കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരീക്ഷിക്കാവുന്ന ചികിത്സാ രീതികള്‍’; 22 എഫ്‌കെ സിനിമയിലെ റിവഞ്ച് സീന്‍ പങ്കുവച്ച് പി. സരിന്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ഒളിയമ്പ്; രാഹുലിനായി ആഞ്ഞടിച്ച് സൈബര്‍ പോരാളികളും

    പാലക്കാട്: ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്കായി ഓഡിയോയും വാട്‌സാപ് ചാറ്റും പുറത്ത് വന്നതിന് പിന്നാലെ ഒളിയമ്പുമായി സിപിഎം നേതാവ് പി. സരിന്‍. ‘കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരീക്ഷിക്കാവുന്ന ചില ചികിത്സാ രീതികള്‍’ എന്ന കുറിപ്പോടെ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ റിവഞ്ച് സീന്‍ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചാണ് സരിന്റെ പരിഹാസം. സിനിമയിലെ നായികയായ ടെസ എന്ന കഥാപാത്രം പ്രതിനായകനായ സിറിലിനെ മയക്കിക്കടത്തി ലിംഗം മുറിച്ചുമാറ്റുന്ന രംഗമാണ് സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് തന്നെ കേസില്‍ കുടുക്കിയ സിറിലിനോട് ടെസ നടത്തുന്ന പ്രതികാരമാണിത്. കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇതുപോലെ ചില ചികിത്സാ രീതികള്‍ പരീക്ഷിക്കാം എന്നാണ് സരിന്റെ പോസ്റ്റില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന രീതിയിലുള്ള ഓഡിയോയും വാട്സാപ്പ് ചാറ്റുമാണ് ഇന്ന് പുറത്തുവന്നത്. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടിയടെ ശബ്ദരേഖയിലുണ്ട്. രാഹുല്‍ കുട്ടിയെ…

    Read More »
  • വിവാഹ ചടങ്ങിന് തൊട്ടുമുമ്പ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വരന്‍ തുപ്പാനായി ഡല്‍ഹി-സഹാറന്‍പൂര്‍ ദേശീയ പാതയ്ക്ക് സമീപത്തേക്ക് ഇറങ്ങിപ്പോയി ; അമിതവേഗതയി ലെത്തിയ ട്രക്കിടിച്ച്  മരിച്ചു

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ ഒരു പ്രധാന വിവാഹ ചടങ്ങിന് തൊട്ടുമുമ്പ് അമിതവേഗതയിലെത്തിയ ട്രക്കിടിച്ച് 25 വയസ്സുകാരനായ വരന്‍ മരിച്ചതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു. പിച്ചോക്ര ഗ്രാമത്തില്‍ നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റായ സുബോധാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇദ്ദേഹം വിവാഹഘോഷയാത്രയുമായി സരൂര്‍പുര്‍കലന്‍ ഗ്രാമത്തില്‍ എത്തിയത്. ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുബോധിന്റെ ആരോഗ്യനില പെട്ടെന്ന് മോശമായതായി ബന്ധുക്കള്‍ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ്, ശാരീരിക അസ്വാസ്ഥ്യം തോന്നിയ സുബോധ് ഛര്‍ദ്ദിക്കാനായി ഡല്‍ഹി-സഹാറന്‍പൂര്‍ ദേശീയ പാതയ്ക്ക് സമീപത്തേക്ക് ഇറങ്ങി. ആ സമയം അമിതവേഗതയിലെത്തിയ ഒരു ട്രക്ക് അദ്ദേഹത്തെ ഇടിക്കുകയും നിരവധി മീറ്റര്‍ ദൂരം വലിച്ചിഴക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ട്രക്ക് ഡ്രൈവര്‍ വാഹനവുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ട്രക്കിനെയും ഡ്രൈവറെയും തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ബാഗ്പത് കോട്വാലി ഇന്‍-ചാര്‍ജ്ജ് ദീക്ഷിത് ത്യാഗി പറഞ്ഞു. ‘ഒളിവില്‍…

    Read More »
  • ‘അരുണാചല്‍പ്രദേശ്’ ചൈനയുടെ ഭാഗമാണെന്ന് അവകാശവാദം ; പാസ്‌പോര്‍ട്ട് കാട്ടിയ ഇന്ത്യാക്കാരി പെം വാങ് തോങ്ഡോക്കിനെ ഷാങ്ഹായ് വിമാനത്താവളത്തില്‍ വെച്ച് ചൈനീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചത് 18 മണിക്കൂര്‍

    ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് തങ്ങളുടെ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടതിനെ തുടര്‍ന്ന് ഷാങ്ഹായ് വിമാനത്താവളത്തില്‍ വെച്ച് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഒരു സ്ത്രീയെ ചൈനീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത് 18 മണിക്കൂര്‍. സംഭവത്തില്‍ ഇന്ത്യ ചൈനയോട് ശക്തമായ പ്രതിഷേധം അറിയിച്ചതായി വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. കുടുങ്ങിയ യാത്രക്കാരിക്ക് ഷാങ്ഹായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ട് ഇടപെട്ട് പൂര്‍ണ്ണ സഹായം നല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇരുപക്ഷവും പ്രവര്‍ത്തിക്കുന്ന തിനിടയില്‍, ചൈനയുടെ ഇത്തരം നടപടികള്‍ അനാവശ്യ തടസ്സങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ചൈനീസ് ഭാഗത്തെ വിമര്‍ശിച്ചുകൊണ്ട്, ഈ നടപടികള്‍ സിവില്‍ ഏവിയേഷനുമായി ബന്ധപ്പെട്ട ചിക്കാഗോ, മോണ്‍ട്രിയല്‍ കണ്‍വെന്‍ഷനുകള്‍ക്ക് വിരുദ്ധമാണ് എന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. യാത്രക്കാരിയെ തീര്‍ത്തും അസംബന്ധമായ കാരണങ്ങളാലാണ് തടഞ്ഞുവച്ചതെന്ന് ഊന്നിപ്പറഞ്ഞു. അരുണാചല്‍ പ്രദേശുകാരിയായ പ്രേമ വാങ്ജോം തോങ്ഡോക്കാണ് ദുരിതത്തിന് ഇരയായത്. ഒരു കൂട്ടം ‘എക്സ്’ പോസ്റ്റുകളിലൂടെ, നവംബര്‍ 21-ന് ലണ്ടനില്‍ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്നു താനെന്നും,…

    Read More »
  • എസ്‌ഐആറിനെതിരേ സമ്മര്‍ദ്ദം മൂലം മരിച്ച ബിഎല്‍ഒ മാരുടെ ചിത്രം പുറത്ത് വിട്ട് കോണ്‍ഗ്രസ് ; ഏറ്റവും കൂടുതല്‍ പേര്‍ മരണമടഞ്ഞത് ഗുജറാത്തില്‍, ഇതുവരെ ജീവന്‍ നഷ്ടമായത് 14 പേര്‍ക്ക്

    ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ ദ്രുതഗതിയില്‍ നടപ്പാക്കിക്കൊണ്ടിരി ക്കുമ്പോള്‍ മരണപ്പെട്ടുപോയ ബിഎല്‍ഒ മാരുടെ ചിത്രവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പുറത്ത് വിട്ട വിവരം പ്രകാരം ഇതുവരെ 14 പേര്‍ക്കാണ് എസ്ഐആര്‍ സമ്മര്‍ദം മൂലം ജീവന്‍ നഷ്ടമായത്. കണ്ണൂരില്‍ ആത്മഹത്യ ചെയ്ത ബിഎല്‍ഒ അനീഷ് ജോര്‍ജും ഇതില്‍ ഉള്‍പ്പെടുന്നു. സമ്മര്‍ദത്തില്‍ ആത്മഹത്യ ചെയ്തതും കുഴഞ്ഞുവീണ് മരിച്ചതുമായ ബിഎല്‍ഒ മാരുടെ ചിത്രം കോണ്‍ഗ്രസ് പുറത്ത് വിട്ടു. ‘എസ്ഐആര്‍ സമ്മര്‍ദ്ദം വധശിക്ഷയാകുമ്പോള്‍, ആരാണ് ഉത്തരവാദി’ എന്ന ചോദ്യത്തോടെ ബിഎല്‍ഒമാരുടെ ചിത്രവും പേരും സംസ്ഥാനവും ഉള്‍പ്പെടുത്തിയുള്ള പോസ്റ്ററാണ് കോണ്‍ഗ്രസ് എക്സിലൂടെ പുറത്ത് വിട്ടത്. എസ്ഐആര്‍ നടപടികള്‍ക്കെതിരെ 16 ബിഎല്‍ഒമാര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. മൂന്നാഴ്ചയ്ക്കിടെയാണ് ഇത്രയും പേരുടെ ജീവന്‍ പൊലിഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എസ്ഐആര്‍ പരിഷ്‌കരണമല്ല, അടിച്ചമര്‍ത്തലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പുറത്ത് വിട്ട പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ ഗുജറാത്തിലാണ് മരിച്ചത്. നാല് ബിഎല്‍ഒമാരാണ്…

    Read More »
  • വാടക മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനായി തെരച്ചില്‍; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് നിഗമനം; മുറി പുറത്തുനിന്ന് പൂട്ടി കടന്നു കളഞ്ഞു

    ബംഗളുരു: ബെംഗളൂരുവിൽ വാടക മുറിയിൽ കോളജ് വിദ്യാർഥിനിയെ ദരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളുരു ആചാര്യ കോളേജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനിയായ ദേവിശ്രീ (21)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രേംവര്‍ധനായി പൊലീസ് തിരച്ചില്‍ തുടങ്ങി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച മാനസ എന്ന സ്ത്രീയാണ് മുറി വാടകയ്ക്കെടുത്തത്. രാവിലെ 9:30ഓടെ വാടക മുറിയിൽ എത്തിയ പ്രേമും ദേവിശ്രീയും രാത്രി 8:30 വരെ അവിടെ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന്  പ്രേംവര്‍ധന്‍ മുറി പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. ദേവിശ്രീയുടെ മരണത്തില്‍ പ്രേം വർധന് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വിദ്യാര്‍ഥിനിയുടെ മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആന്ധ്രാപ്രദേശ് സ്വദേശിയും നിലവിൽ ബെംഗളൂരുവിൽ താമസക്കാരനുമായ ജയന്ത്.ടി എന്നയാള്‍ മാദനായകനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1) പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രേമിനെ കണ്ടെത്താൻ അന്വേഷണ സംഘം തിരച്ചിൽ…

    Read More »
  • ഇനി മാര്‍ച്ച് – ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കൊല്‍ക്കത്തയില്‍ ‘ദീദി’ യെ പുറത്താക്കണം ; ബിഹാറിനെ പോലെ 160 പ്ലസ് ലക്ഷ്യം ; ബിജെപിയുടെ ‘മിഷന്‍ ബംഗാള്‍’ പ്ലാന്‍ വിശദാംശങ്ങള്‍ പുറത്ത്

    ന്യൂഡല്‍ഹി: അടുത്തവര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പശ്ചിമബംഗാള്‍ വോട്ട് ചെയ്യാനിരിക്കെ ബിജെപിയുടെ പ്ലാന്‍ ബംഗാള്‍ പ്രൊജക്ട് പുറത്തുവന്നു. ബിഹാറിലെ വന്‍ വിജയം ആഘോഷിക്കുന്നതില്‍ നിന്ന് ശ്രദ്ധ മാറ്റി, കൊല്‍ക്കത്തയില്‍ ‘ദീദി’യെ പുറത്താക്കാന്‍ 160 പ്ലസ് സീറ്റാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് വിവരം. ബിജെപിയുടെ കരുത്തുറ്റ തിരഞ്ഞെടുപ്പ് യന്ത്രം, മമത ബാനര്‍ജിക്കും അവരുടെ തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ ലക്ഷ്യമിട്ട് കിഴക്കോട്ടുള്ള യാത്ര പുനരാരംഭിച്ചു. ബിജെപിയുടെ പ്രധാന ശ്രദ്ധ മമത ബാനര്‍ജിയിലോ, അല്ലെങ്കില്‍ പൂര്‍ണ്ണമായും അവരില്‍ മാത്രമായിരിക്കില്ല. പകരം, അഭിഷേക് ബാനര്‍ജിയോട് കൂറില്ലാത്ത തൃണമൂല്‍ പ്രവര്‍ത്തകരെയായിരിക്കും അവര്‍ ലക്ഷ്യമിടുന്നത്. അഭിഷേക് ബാനര്‍ജി മമതയുടെ അനന്തരവനും കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള മൂന്ന് തവണ ലോക്സഭാ എംപിയുമാണ്. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പിന്തുണ ഇല്ലാതാക്കുക എന്നതാണ് ആശയം. മറിച്ച്, കോണ്‍ഗ്രസിനും നെഹ്റു-ഗാന്ധി കുടുംബത്തിനുമെതിരെ ഉപയോഗിക്കുന്ന ഇഷ്ടപ്പെട്ട ആയുധമായ കുടുംബവാഴ്ച എന്ന വിഷയത്തില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കും. ഭാവി മുഖ്യമന്ത്രിയായി അനന്തരവനെ വോട്ടര്‍മാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ബാനര്‍ജിയുടെ ശ്രമത്തെ തുറന്നുകാട്ടുകയാകും ബിജെപി ആദ്യം…

    Read More »
  • 93 റണ്‍സ് എടുത്ത് ഇന്ത്യന്‍ ബൗളിംഗിനെ നിലംപരിശാക്കിയ ജാന്‍സണ്‍ ; ബൗളിംഗില്‍ ഇന്ത്യയുടെ അന്തകനുമായി, ആറ് വിക്കറ്റെടുത്തു ; ഗുവാഹട്ടി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്്ക്ക് 314 റണ്‍സിന്റെ ലീഡ്

    ഗുവാഹട്ടി: ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ ബാറ്റുകൊണ്ടു തകര്‍ത്ത മാര്‍ക്ക് ജാന്‍സണ്‍ പന്തുകൊണ്ടും ഇന്ത്യയ്ക്ക് പരിക്കേല്‍പ്പിച്ചു. ആറു വിക്കറ്റ് എടുത്ത അദ്ദേഹം ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലും തകര്‍ത്തു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 201 റണ്‍സിന് അവസാനിച്ച തോടെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ 314 റണ്‍സിന്റെ ലീഡ് നേടി. രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സ് എടുത്ത നിലയിലാണ്. രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണര്‍ റിക്കല്‍ട്ടണ്‍ 13 റണ്‍സും മാര്‍ക്രം 12 റണ്‍സും എടുത്തു നില്‍ക്കുകയാണ്. വിക്കറ്റ് നഷ്ടമില്ലാതെ 6 റണ്‍സിന് മൂന്നാംദിവസം കളി പുനരാരംഭിച്ച ഇന്ത്യ 65-0 എന്ന നിലയില്‍ നിന്ന് 102-4 ലേക്കും തുടര്‍ന്ന് 201 റണ്‍സിലേക്കും തകര്‍ന്നു. ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുമ്പോള്‍ സെഞ്ച്വറിക്ക് ഏഴ്് റണ്‍സ് പുറകില്‍ പുറത്തായ മാര്‍ക്കോ ജാന്‍സന്‍ ബൗളിംഗിലും മികച്ച പ്രകടനം കാഴ്ച വെച്ചു. ആദ്യ ഇന്നിംഗ്സിലെ 93 റണ്‍സിന് ശേഷം, അദ്ദേഹം…

    Read More »
Back to top button
error: