Food

  • നാടൻ ബീഫ് മസാല ഉണ്ടാക്കുന്ന വിധം

    പൊറോട്ടയ്ക്കൊപ്പം ബീഫ് മസാലയെപ്പോലൊരു കോമ്പിനേഷൻ വേറെയില്ല.ഇതാ അടിപൊളി ബീഫ് മസാല ഉണ്ടാക്കുന്ന വിധം 1.ബീഫ് – ഒരു കിലോ 2.മുളകുപൊടി – ഒരു ചെറിയ സ്പൂൺ പെരുംജീരകം – ഒരു ചെറിയ സ്പൂൺ കടുക് – ഒരു ചെറിയ സ്പൂൺ കുരുമുളക് – ഒരു ചെറിയ സ്പൂൺ ജീരകം – ഒരു ചെറിയ സ്പൂൺ കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ – അൽപം വീതം 3.സവാള – മൂന്നു വലുത് തക്കാളി – രണ്ട് ഇടത്തരം ഇഞ്ചി – ഒരിഞ്ചു കഷണം വെളുത്തുള്ളി – ഒരു ചെറിയ കുടം 4.തേങ്ങ ചുരണ്ടിയത് – അരക്കപ്പ് കശുവണ്ടിപ്പരിപ്പ് – ആറ് 5.എണ്ണ – പാകത്തിന് 6.ഉപ്പ് – പാകത്തിന് 7.മുളകുപൊടി – രണ്ടു വലിയ സ്പൂൺ മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ 8.ഗരംമസാലപ്പൊടി – ഒന്നര ചെറിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ബീഫ് കഴുകി…

    Read More »
  • ഇത് മാമ്പഴക്കാലം; മധുരമൂറും മാംഗോ കുല്‍ഫി വീട്ടിലുണ്ടാക്കാം

    ഇത് മാമ്പഴക്കാലമാണ്.വെറും മൂന്നേ മൂന്ന് ചേരുവകള്‍ മാത്രമുണ്ടെങ്കില്‍ മധുരമൂറും മാംഗോ കുല്‍ഫി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.നല്ല കിടിലന്‍ രുചിയില്‍ മാംഗോ കുല്‍ഫി സിംപിളായി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ മാമ്പഴം – 1 കപ്പ് പാല്‍ – 2 കപ്പ് (1/2 ലിറ്റര്‍) പഞ്ചസാര – 1/4 കപ്പ് തയ്യാറാക്കുന്ന വിധം പാലും പഞ്ചസാരയും ചേര്‍ത്തു തിളപ്പിക്കുക. കുറുകി പകുതി ആകുന്നതുവരെ തിളപ്പിക്കണം. പിന്നെ തണുക്കാന്‍ വയ്ക്കുക. മാമ്പഴം തോല്‍ കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. നല്ലതുപോലെ അരച്ച്, അരിച്ചെടുക്കുക. മാമ്പഴത്തിലേക്കു പാല്‍ ചേര്‍ത്തു യോജിപ്പിക്കുക. ആവശ്യമെങ്കില്‍ അരിച്ചെടുക്കുക. ഇല്ലെങ്കില്‍ കട്ടിയില്ലാതെ യോജിപ്പിച്ച് എടുക്കുക. പിന്നെ മൗള്‍ഡിലോ, ഗ്ലാസിലോ ഒഴിച്ച് അലുമിനിയം ഫോയില്‍ വച്ച് കവര്‍ ചെയ്തു, അതിലേക്ക് ഐസ്‌ക്രീം സ്റ്റിക്ക് വച്ചു കൊടുക്കുക. ഇത് ഫ്രീസറില്‍ 8 മണിക്കൂര്‍ അല്ലെങ്കില്‍ രാത്രി മുഴുവന്‍ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

    Read More »
  • കുടംപുളിയിട്ട പത്തനംതിട്ടയുടെ സ്വന്തം മത്തിക്കറി

    കുടംപുളിയിട്ട  മീൻകറിയുടെ പ്രത്യേകത എന്തെന്നാൽ ഒരാഴ്ച ഇരുന്നാലും കേടാകത്തില്ല എന്നതാണ്.അതായത് ഫ്രിഡ്ജ് ഇല്ലെങ്കിലും കുഴപ്പമില്ലെന്ന്.അല്ലെങ്കിൽ തന്നെ ഈ‌ ഫ്രിഡ്ജൊക്കെ എന്നാ ഉണ്ടായേ അല്ലേ ! തീർന്നില്ല,കുടംപുളി ഹൃദയത്തിനു ബലം കൊടുക്കുന്നതും രക്തദോഷങ്ങളെ ഇല്ലാത‍ാക്കുന്നതുമാണ്.ഇതിലെ ഹൈഡ്രോക്സി സിട്രിക് ആസിഡിന് ശരീരത്തിൽ ശേഖര‍ിച്ചിരിക്കുന്ന കൊഴുപ്പിനെ അലിയിക്കുവാനുള്ള കഴിവുമുണ്ട്.ഇപ്പോൾ മനസ്സിലായില്ലേ കാരണവൻമാർ അറ്റാക്ക് വന്ന് ചാകാതിരുന്നത് എന്തുകൊണ്ടാണെന്ന്! അപ്പോൾ പ്രമേഹമോ…? പ്രമേഹരോഗികൾ ദിവസവും കുടംപുളി കഴിക്കുന്നതു രക്തത്തിൽ പഞ്ചസാരയുടെ അളു കുറയ്ക്കും.അതുകൊണ്ട് നമ്മുടെ പൂർവ്വികർക്ക് ‘ഷുഗറും’ ഇല്ലായിരുന്നു. കുടംപുളിക്കൊപ്പം  കുരുമുളകുപൊടി ചേർത്തു ദിവസവും കഴിച്ചാൽ കൊഴുപ്പും അമിതവണ്ണവും ഇല്ലാതാകും. ഇതു കൊളസ്ട്രോളും കുറയ്ക്കും.അങ്ങനെ നമ്മുടെ പിതാമഹൻമാർക്ക് കൊളസ്ട്രോളുമില്ലായിരുന്നു. കുടംപുളിയിട്ടു തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് മോണകൾക്കും പല്ലുകൾക്കും ബലംനൽകും.അതുകൊണ്ടാണ് അവരൊരിക്കലും ദന്തഡോക്ടറെ കാണാതിരുന്നതും.  കുടംപുളിയിട്ട മത്തിക്കറി ഉണ്ടാക്കുന്ന വിധംചേരുവകൾ മത്തി- അരക്കിലോ കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ മുളകുപൊടി – ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ കുടം പുളി –…

    Read More »
  • മലയാള മണ്ണില്‍ ചപ്പാത്തിക്ക് ഇത് 100 ാം പിറന്നാള്‍; പഞ്ചാബി രുചി കേരളത്തിലെത്തിയ കഥ

    മലയാളികളുടെ തീന്‍ മേശയിലെ പ്രധാന വിഭവമാണ് ചപ്പാത്തി. നല്ല ചിക്കന്‍ കറിയും ബീഫ് റോസ്റ്റും നാടന്‍ സ്റ്റ്യൂവിനുമെല്ലാം പറ്റിയ കോമ്പിനേഷന്‍. ഡയറ്റിലാണെങ്കില്‍ പിന്നെ പറയേണ്ട. ചപ്പാത്തിക്കു മുന്‍പില്‍ ചോറു പോലും മാറി നില്‍ക്കും. സിഖ് നാട്ടില്‍ നിന്ന് എത്തിയ ചപ്പാത്തി മലയാളികളുടെ നെഞ്ചില്‍ കുടിയേറിയിട്ട് നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അങ്ങനെ വെറുതെ കേരളത്തിലേക്ക് കടന്നുവന്നതല്ല ചപ്പാത്തി. കേരളത്തിന്റെ സമര ചരിത്രം തന്നെ അതിനു പിന്നിലുണ്ട്. വൈക്കം സത്യഗ്രഹത്തിനിടെയാണ് ആദ്യമായി ചപ്പാത്തിയുടെ രുചി മലയാളികള്‍ അറിയുന്നത്. കേരളത്തില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട ചപ്പാത്തിയെ ആഘോഷമാക്കിയിരിക്കുകയാണ് മാവേലിക്കരയിലെ ഒരുകൂട്ടം പേര്‍. കഥാകൃത്ത് കെ.കെ. സുധാകരന്‍ പ്രസിഡന്റും റെജി പാറപ്പുറം സെക്രട്ടറിയുമായ ‘കഥ’ സാഹിത്യസംഘടനയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. ചപ്പാത്തി വന്ന വഴി സിഖ് ആരാധനാലയങ്ങളായ ഗുരുദ്വാരകളിലെ പരിഷ്‌കാരങ്ങള്‍ക്കായി പ്രക്ഷോഭം ശക്തമായ കാലമായിരുന്നു അത്. ആ സമയത്താണ് അന്ന് പട്യാല സംസ്ഥാനത്തെ മന്ത്രിയായിരുന്ന മലയാളിയായ സര്‍ദാര്‍ കെ.എം. പണിക്കര്‍ വഴിയാണ് പട്യാല രാജാവും സിഖ് നേതാക്കളും വൈക്കം…

    Read More »
  • ചക്കകൊണ്ട് പുട്ട് ഉണ്ടാക്കാം

    ചേരുവകള്‍ . വരിക്ക ചക്ക ചുളകള്‍ – 8-10 എണ്ണം • അരിപ്പൊടി – 1 കപ്പ് • ഉപ്പ് – ആവശ്യത്തിന് • വെള്ളം – ആവശ്യത്തിന് • തേങ്ങ ചിരകിയത് – 1/2 മുറി തയാറാക്കുന്ന വിധം ചക്ക ചുളകള്‍ ചെറുതായി അരിഞ്ഞ് വയ്ക്കുക. അരിപ്പൊടി അല്‍ ഉപ്പ് ചേര്‍ത്തിളക്കി, ആവശ്യത്തിന് വെള്ളം തളിച്ച്‌ പുട്ടിനു പാകത്തില്‍ നനയ്ക്കുക.അര മുറി തേങ്ങ ചിരകിയെടുക്കുക. തേങ്ങ ചിരകിയത്, ചക്ക അരിഞ്ഞത്, നനച്ചു വച്ച പുട്ടുപൊടി എന്ന ക്രമത്തില്‍ പുട്ടുകുറ്റിയില്‍ നിറച്ച്‌ ആവിയില്‍ പുഴുങ്ങിയെടുക്കുക. ചൂടോടുകൂടെ വിളമ്ബുക.

    Read More »
  • എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പുതിന; ഇതാ അടിപൊളി പുതിന ചമ്മന്തി ഉണ്ടാക്കുന്ന വിധം 

    ദോശയായാലും ഇഡ്ഡലിയായായാലും ഇനി ചോറിനൊപ്പമായാലും ചിലർക്ക് ചമ്മന്തി നിർബന്ധമാണ്. വിവിധ രീതികളിലും രുചിയിലുമുള്ള ചമ്മന്തികളുണ്ട്. ഇതാ പുതിനകൊണ്ട് ഒരു സ്പെഷ്യൽ ചമ്മന്തി… രുചികരമായ പുതിന  ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. വേണ്ട ചേരുവകൾ… പുതിനയില       ഒരു കപ്പ് തേങ്ങ                അര മുറി പച്ചമുളക്           രണ്ടെണ്ണം പുളി                 ആവശ്യത്തിന് ഉപ്പ്                   ഒരു സ്പൂൺ കറിവേപ്പില         ഒരു തണ്ട് ജീരകം              കാൽ സ്പൂൺ ഇഞ്ചി            ഒരു ചെറിയ കഷണം സവാള           1 എണ്ണം…

    Read More »
  • നമ്മുടെ വയർ നമുക്കു നൽകുന്ന മുന്നറിയിപ്പുകൾ, അത് അവഗണിച്ചാൽ ഫലം ഗുരുതരം

    ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ     നെഞ്ചെരിച്ചിലിന്റെ മറ്റൊരു രൂപമായ ആസിഡ് ഇൻഫ്ലക്സ്  പലരയും അലട്ടുന്ന പ്രശ്നമാണ്. വയറ്റിലെ അമ്ലം അന്നനാളത്തിലേയ്ക്ക് വരുന്ന ഈ അവസ്ഥ അസഹനീയമാണ്. ഒരു കല്യാണപ്പാർട്ടി കഴിഞ്ഞാൽ ഒരു ഉപ്പ് സോഡ അങ്ങനെയാണ് നമ്മുടെ ശീലമായത്. വയറ്റിലെ പ്രശ്നങ്ങൾ തലച്ചോറിനെയും ബാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അത്തരം ഒരു ഗവേഷണഫലം പറഞ്ഞത്, വിഷാദരോഗിയായ ഒരാളുടെ വയറ്റിലെ മൈക്രോബ് എന്ന് വിളിക്കുന്ന ബാക്റ്റീരിയ, എലികളിൽ കുത്തിവച്ചപ്പോൾ എലികളെയും അത്  ദോഷകരമായി ബാധിച്ചു എന്നാണ്. അപ്പോൾ വയറിനെ സംരക്ഷിക്കാൻ നമ്മുടെ ഭക്ഷണശീലം തന്നെ മാറ്റേണ്ടി വരും എന്നുർത്ഥം. തൈര് ആണ് നമ്മുടെ ഉള്ളിലെ മൈക്രോബുകൾക്ക് ഉത്തമമായത്. ഈ ചൂട് കാലത്ത് സംഭാരത്തോളം പോന്ന ദാഹശമനി വേറെയില്ല. സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകളിൽ ഇരിക്കുന്ന പ്രോസസ്‌ഡ്‌ ഭക്ഷണ പായ്ക്കറ്റുകളെ വിശ്വസിക്കരുതെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. എക്സ്പെയറി തീയതിയെ അതിജീവിക്കാൻ കമ്പനികൾ ഭക്ഷണത്തിൽ ചേർക്കുന്ന എമൾസിഫയർ എന്ന പദാർത്ഥം താൽക്കാലിക രുചിയും സംതൃപ്‌തിയും നൽകുമെങ്കിലും പിന്നീട്…

    Read More »
  • തക്കാളി ചെടിയിലെ ബാക്ടീരിയ വാട്ടം;  ശ്രദ്ധിക്കേണ്ട കര്യങ്ങള്‍ 

    വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തില്‍ പ്രധാനിയാണ് തക്കാളി. അധികം പരിചരണം കൂടാതെ വളർത്തിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് തക്കാളിയെങ്കിലും കൃഷി ചെയ്യുമ്ബോഴുണ്ടാകുന്ന പ്രധാന പ്രശ്നം ബാക്ടീരിയ വാട്ടമാണ്. കൃത്യമായ പരിചരണം നല്‍കാതെ വന്നാല്‍ ഇത്തരം ബാക്ടീരിയ വാട്ടം വിളവിന്റെ മാത്രമല്ല തക്കാളി ചെടികളുടെ നാശത്തിനും കാരണമാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ബാക്ടീരിയ വാട്ടത്തെ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മണ്ണിലെ ഉയർന്ന അളവിലുള്ള അസിഡിറ്റിയാണ് ബാക്ടീരിയ വാട്ടത്തിൻ്റെ പ്രധാന കാരണം. മണ്ണിലെ അസിഡിറ്റിയെ കുറയ്ക്കുന്നതിന് Quicklime – അഥവാ കാല്‍സ്യം ഓക്സൈഡ് എന്നറിയപ്പെടുന്ന രാസ സംയുക്തം ഉപയോഗിക്കാവുന്നതാണ്. ഗ്രോ ബാഗുകളിലും ഈ രീതി ഉപയോഗിക്കാം. പോട്ടിംഗ് മിശ്രിതം ഉണ്ടാക്കുമ്ബോള്‍ Quicklime ഇട്ട് നന്നായി ഇളക്കുക. പക്ഷെ ശ്രദ്ധിക്കുക, ഇത് വിതറി രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ തക്കാളി തൈകള്‍ നടാൻ പാടുള്ളു. ഇത് മണ്ണിൻ്റ അസിഡിറ്റി നിയന്ത്രിക്കുകയും ബാക്ടീരിയ വാട്ടത്തിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. സ്യൂഡോമോണസ് ഫ്ലൂറസെൻസ് തക്കാളിയുടെ ബാക്ടീരിയ വാട്ടത്തിനെ നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു പരിഹാരമാണ്. തക്കാളി വിത്ത് പാകുന്നതിന് 6…

    Read More »
  • കോഫീ ഷോപ്പുകളിൽ താരമായി ബീറ്റ്റൂട്ട് ലെമൺ ജ്യൂസ്

    ഈ‌ വേനൽക്കാലത്തെ താരം ബീറ്റ്റൂട്ട് ലെമൺ ജ്യൂസാണ്.കോഫീ ഷോപ്പുകളിൽ ഇത്തവണ ഏറ്റവും കൂടുതൽ കച്ചവടം നടന്നത് ഒരുപക്ഷെ ബീറ്റ്റൂട്ട് ലെമൺ ജ്യൂസിനാകും. നാരങ്ങയും ബീറ്റ്റൂട്ടും ഇഞ്ചിയും തുളസിയിലയും ചേർത്താണ് ഇതുണ്ടാക്കുന്നത്.   ബീറ്റ്റൂട്ട് വേനൽക്കാലത്ത് കഴിക്കാൻ അനുയോജ്യമായ ഭക്ഷണമാണ് ബീറ്റ്‌റൂട്ട് വേനൽക്കാലത്ത് അമിതമായ ചൂടും വിയർപ്പും കാരണം നമ്മുടെ ശരീരത്തിൽനിന്ന് കൂടുതൽ ജലാംശവും പോഷണവും നഷ്ടപ്പെടും.ഇത്  നിർജ്ജലീകരണത്തിനും ശരീരത്തിൽ നിന്ന് അവശ്യ പോഷകങ്ങളുടെ നഷ്ടത്തിനും കാരണമാകുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ബീറ്റ്‌റൂട്ട്, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.പൊട്ടാസ്യം, മിനറൽ, ഇലക്ട്രോലൈറ്റ് എന്നിവയുടെ നല്ല ഉറവിടമായതിനാൽ ബീറ്റ്റൂട്ട് വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാനും സഹായിക്കും. ശരീരത്തിൽ നൈട്രിക് ഓക്സൈഡായി മാറുന്ന നൈട്രേറ്റുകളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. നൈട്രിക് ഓക്സൈഡ് ഒരു വാസോഡിലേറ്ററാണ്, ഇത് പേശികളിലേക്കും ടിഷ്യുകളിലേക്കും രക്തയോട്ടം വർദ്ധിപ്പിക്കുകയും ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വർക്കൗട്ടുകളിലും മറ്റ് പ്രവർത്തനങ്ങളിലും ഊർജ്ജം  നിലനിർത്താൻ സസായിക്കും. ബീറ്റ്റൂട്ടിൽ ബീറ്റൈൻ…

    Read More »
  • ചക്കകൊണ്ട് പ്രഥമൻ ഉൾപ്പെടെ മൂന്ന് അടിപൊളി വിഭവങ്ങൾ 

    കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും ചക്ക വിഭവങ്ങളും മലയാളികൾക്ക് ഏറെ പ്രിയമാണ്. പണ്ടുകാലത്ത് ഒരു കുടുംബത്തിന്റെ വിശപ്പ് അടക്കാൻ മാത്രം ഉപകരിച്ചിരുന്ന ചക്ക ഇന്ന് മൂല്യമേറിയ പല ഉത്പന്നങ്ങൾ ആയി നാട്ടിലും വിദേശരാജ്യങ്ങളിലും വിപണിയിൽ എത്തുന്നു. പഴങ്ങളിൽ വച്ച് ഏറ്റവും വലുപ്പമേറിയ ചക്ക ഇന്ത്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ഇന്ന് ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്. ചക്കയുടെ പുറംതൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്കപായസം, ചക്ക വരട്ടി എന്നിങ്ങനെയുള്ള പരമ്പരാഗത വിഭവങ്ങൾ കൂടാതെ ചക്ക അച്ചാർ, ചക്കക്കുരു ഷേക്ക്, ചക്ക മസാല, ചക്ക പിസ, ചക്കക്കേക്ക്, ചക്ക ഐസ് ക്രീം എന്നിങ്ങനെ പുതിയ രുചിക്കൂട്ടുകൾ ഇവ ഉപയോഗിച്ച് ഉണ്ടാക്കാം. ഈ കാരണങ്ങൾ കൊണ്ടാണ് ചക്കയെ ഒരു ഇന്റലിജന്റ് ഫ്രൂട്ട് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ വിളിക്കുന്നത്. ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന ചില വിഭവങ്ങൾ നോക്കാം. ചക്ക അവിയലും ഇടിച്ചക്ക തോരനും പഴങ്ങൾ ചേർത്ത പച്ചടിയും ചക്ക പ്രഥമനും തുടങ്ങി…

    Read More »
Back to top button
error: