Breaking News

  • ബാഷര്‍ അല്‍ അസദിനു പിന്നാലെ ഇറാന്റെ പരമോന്ന നേതാവും റഷ്യയിലേക്ക് ഒളിച്ചോടാന്‍ തയാറെടുത്തെന്ന് റിപ്പോര്‍ട്ട്; ആസ്തികള്‍ റഷ്യയിലേക്കു മാറ്റി; പ്രക്ഷോഭം കനത്താല്‍ മുങ്ങാനുള്ള എല്ലാ വഴിയും തയാര്‍; ഇതുവരെ ഒപ്പം നിന്ന സൈന്യവും കൂറുമാറുമെന്ന് സൂചന; പ്ലാന്‍ ബി പുറത്തുവിട്ട് ‘ദി ടൈംസ്’

    ടെഹ്‌റാന്‍: വിലക്കയറ്റത്തിനെതിരെ പൊതുജനം തെരുവില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ പ്രതിസന്ധിയിലായി ഇറാന്‍ ഭരണകൂടം. ഇറാന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് രോഷാകുലരായ ജനം പ്രക്ഷോഭം ആരംഭിച്ചത്. ഒരു ആഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധങ്ങളില്‍ 35 പേരോളം കൊല്ലപ്പെട്ടുവെന്നും 1,200-ലധികം പേരെ കസ്റ്റഡിയിലെടുത്തതായും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ 29 പ്രതിഷേധക്കാരും നാല് കുട്ടികളും ഇറാന്റെ സുരക്ഷാ സേനയിലെ രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നു. ഇറാനിലെ 31 പ്രവിശ്യകളില്‍ 27 എണ്ണത്തിലായി 250 ലധികം സ്ഥലങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. നിലവിലുള്ള പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയും അമേരിക്ക ഇടപെടുകയും ചെയ്താല്‍ ഇറാന്‍ ഭരണകൂടത്തിന് കീഴടങ്ങേണ്ടതായി വരും. രാജ്യം പ്രക്ഷുബ്ധമായാല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി റഷ്യയിലേക്ക് പലായനം ചെയ്യാന്‍ പദ്ധതികള്‍ തയാറാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യവും സുരക്ഷാ സേനയും പിന്മാറുകയോ, കൂറുമാറുകയോ, ഉത്തരവുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുന്നുണ്ടെന്ന് കണ്ടാല്‍, ഖമേനിയും സഹായികളും കുടുംബാംഗങ്ങളും അടങ്ങുന്ന 20 അംഗ സംഘം തലസ്ഥാന നഗരമായ ടെഹ്റാനില്‍ നിന്ന് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതായാണ്…

    Read More »
  • ഇത് അതിജീവിതയുടെ വിലാപമല്ല അതിജീവിതന്റെ വിഷമം; രാഹുല്‍ മാങ്കൂട്ടത്തില്‍ കുടുംബം കലക്കിയെന്ന് അതിജീവിതയുടെ ഭര്‍ത്താവ്

      പാലക്കാട്: ഏതൊരു അതിജീവിതയും നേരിടുന്ന പ്രശ്‌നങ്ങള്‍ പോലെത്തന്നെ അവരുടെ ഭര്‍ത്താവായ അതിജീവിതനും പ്രശ്‌നങ്ങളുണ്ട്. പലപ്പോഴും അതിജീവിതന്‍മാര്‍ അത് തുറന്നുപറയാറില്ലെന്നു മാത്രം. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയുടെ ഭര്‍ത്താവ് തന്റെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തോട് വിളിച്ചുപറയാന്‍ തയ്യാറായിരിക്കുന്നു. തന്റെ കുടുംബജീവിതം തകര്‍ത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരേ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എന്തുകൊണ്ടാണ് മറുപടി നല്‍കാത്തതെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടിരിക്കുന്നു. തന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും തയ്യാറാവണം. തനിക്കും നീതി വേണം. തന്നെപ്പോലെ വേദന അനുഭവിക്കുന്നവരും കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ തലയില്‍ മുണ്ടിട്ടുനടക്കേണ്ട അവസ്ഥ വരുമെന്ന് ഭയന്ന് ഒന്നും പുറത്ത് പറയാതെയുമുള്ള നിരവധി പേരുണ്ടെന്നും അവര്‍ക്ക് വേണ്ടിക്കൂടിയാണ് തന്റെ പേരാട്ടമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അതിജീവിതയുടെ ഭര്‍ത്താവ്. എന്റെ വിവാഹ ഫോട്ടോ ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയില്‍ പ്രചരിപ്പിച്ചു. പുറത്തിറങ്ങി നടക്കാന്‍പോലും കഴിയാതെയാണ് കുറച്ചുനാള്‍ ജീവിച്ചത്. ദുഃഖവും അപമാനവും എല്ലാം…

    Read More »
  • ഗണേശ് കുമാര്‍ സിനിമയിലേ അഭിനയിക്കൂ; മനസിലുളളത് മൂടിവെച്ച് സംസാരിക്കാറില്ല: നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് മത്സരിക്കുമെന്ന് തുറന്നുപറഞ്ഞ് ഗതാഗതമന്ത്രി; താനില്ലാതെ പത്തനാപുരത്തുകാര്‍ക്ക് പറ്റില്ലെന്നും ഗണേശ് കുമാര്‍; ഡബ്ബിള്‍ ബെല്ലടിച്ച് മത്സരംഗത്തേക്ക്

      തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മോഹികളേറെയുണ്ടെങ്കിലും ഒരു മുന്നണിയിലും പാര്‍ട്ടിയിലുമുള്ളവര്‍ തങ്ങളുടെ മോഹം തുറന്നുപറയില്ല. എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ എന്ന് വിവാഹത്തിനു മുന്‍പ് പെണ്‍കുട്ടി പറയും പോലെ പറയുന്നവരാണ് 99 ശതമാനം പേരും. എന്നാല്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് ചങ്കൂറ്റത്തോടെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും സ്വയം പ്രഖ്യാപിക്കാന്‍ ഗണേശ്കുമാറിന് തണ്ടെല്ലുണ്ട്. അതുകൊണ്ടു തന്നെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേശ്കുമാര്‍ തറപ്പിച്ചുറപ്പിച്ചു പറഞ്ഞ് വ്യക്തമാക്കിയിട്ടുണ്ട്. വളരെ രസകരമായാണ് താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഗണേശ്കുമാര്‍ പ്രഖ്യാപിച്ചത്. ഞാന്‍ ഇല്ലാതെ പത്തനാപുരത്തുകാര്‍ക്ക് പറ്റില്ല, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, വന്‍ ഭൂരിപക്ഷത്തിലാകും വിജയിക്കുക – എന്നായിരുന്നു മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ വാക്കുകള്‍. എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്. അവിടെ അല്ലാതെ വേറെ എവിടെ പോവാനാണ് എന്നും ഗണേശ്കുമാര്‍ പറഞ്ഞുവെക്കുന്നു. ഇതാണ് ജാഡയില്ലാത്ത തുറന്നുപറച്ചില്‍. സ്ഥാനാര്‍ത്ഥിക്കുപ്പായം രഹസ്യമാക്കി തുന്നി പെട്ടിയില്‍ വെച്ച് എനിക്ക് പാര്‍ലമെന്ററി മോഹമൊന്നുമില്ലേ എന്ന് നടിക്കുന്ന നടികരുടെ കൂട്ടത്തില്‍ ഗണേശ് പെടില്ല.…

    Read More »
  • ഒരാള്‍ മാത്രം സിനിമാപ്പേരല്ല ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് ചാണ്ടി ഉമ്മന്റെ തീരുമാനമാണ്; കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രമെന്ന് ചാണ്ടി ഉമ്മന്‍; അച്ചുവിനും മറിയത്തിനും താത്പര്യമല്ല

      കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മൂന്നുമക്കളും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യഹം പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചായെങ്കിലും മകന്‍ ചാണ്ടി ഉമ്മന്‍ അക്കാര്യത്തിലൊരു വ്യക്തത ഉണ്ടാക്കിയിരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും ചചാണ്ടി ഉമ്മനും മത്സരിക്കുമെന്നായിരുന്നു നാടാകെ പരന്ന കഥ. എന്നാല്‍ തങ്ങളുടെ കുടുംബത്തില്‍ നിന്ന് മൂന്നുപേര്‍ മത്സരിക്കില്ലെന്ന നിലപാടാണ് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരിക്കുന്നത്. അത് താന്‍ തീരുമാനിച്ചതല്ല മറിച്ച് പിതാവ് ഉമ്മന്‍ചാണ്ടി തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. അച്ചു ഉമ്മനും മറിയ ഉമ്മനും തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുമെന്ന അഭ്യൂഹം വെറും അഭ്യൂഹം മാത്രമാണെന്നും താല്‍പര്യമില്ല എന്നാണ് ഇവര്‍ രണ്ടുപേരും പറഞ്ഞിട്ടുള്ളതെന്നും, വീട്ടില്‍ നിന്ന് ഞാന്‍ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് തീരുമാനിക്കാമെന്നും പക്ഷേ ഒരാളെ കാണുകയുള്ളൂവെന്നും ചാണ്ടി ഉമ്മന്‍ ആവര്‍ത്തിച്ചോര്‍മ്മപ്പെടുത്തുന്നുണ്ട്. ഇതൊരു വാര്‍ത്ത മാധ്യമസൃഷ്ടിയാണ്. മാധ്യമങ്ങളിലേ ഇക്കാര്യം കണ്ടിട്ടുള്ളൂ. രണ്ടാമത്തെ സഹോദരിയുടെ പേരും കേള്‍ക്കുന്നുണ്ട്. താല്‍പര്യമില്ല…

    Read More »
  • മലയാള ഭാഷയ്ക്ക് കലാമണ്ഡലം സത്യഭാമ വക പുതിയൊരു പ്രയോഗം പിണ്ഡോദരി മോള്‍ ; അധിക്ഷേപ വീഡിയോയുമായി വീണ്ടും; നടി സ്‌നേഹ ശ്രീകുമാറിനെതിരെ സത്യഭാമ

      കൊച്ചി: മലയാള ഭാഷയ്ക്ക് കലാമണ്ഡലം സത്യഭാമ വക പുതിയൊരു പ്രയോഗം – പിണ്ഡോദരി മോള്‍. മുന്‍പ് ആര്‍.എല്‍.വി.രാമകൃഷ്ണനെ കുറിച്ചൊരു ഉപമ പ്രയോഗം നടത്തിയ ആളാണ് കലാമണ്ഡലം സത്യഭാമ. ഇപ്പോഴത്തെ പിണ്ഡോദരി മോള്‍ പ്രയോഗം നടി സ്‌നേഹ ശ്രീകുമാറിനാണ്. അതായത് സൂപ്പര്‍ഹിറ്റ് സീരിയല്‍ മറിമായത്തിലെ മണ്ഡോദരിക്ക്. നെടുങ്കനൊരു വീഡിയോ സന്ദേശത്തിലാണ് കലാമണ്ഡലം സത്യഭാമ സ്‌നേഹയുടെ പേരു പറയാതെ സ്‌നേഹയുടെ ചിത്രം ഇന്‍സേര്‍ട്ട് ചെയ്ത് പിണ്ഡോദരി മോളെക്കുറിച്ച് കലിപ്പ് തീരുവോളം പലതും പറയുന്നത്. ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റം വരെ സത്യഭാമ എത്തിയിട്ടുണ്ട്. ആരും പരാതി കൊടുക്കാതെ തന്നെ കേസെടുക്കാവുന്ന തരത്തിലെല്ലാം അവര്‍ സ്‌നേഹക്കെതിരെ പറഞ്ഞിട്ടുണ്ട്. നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതിവര്‍ണ അധിക്ഷേപത്തിന് പിന്നാലെയാണ് നടി സ്‌നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയിരിക്കുന്നത്. മുന്‍പ് രാമകൃഷ്ണനെതിരെയുള്ള സത്യഭാമയുടെ വിദ്വേഷ പരാമര്‍ശങ്ങളെ സ്‌നേഹ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലാണ് സ്‌നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ട് സത്യഭാമ സംസാരിച്ചത്.…

    Read More »
  • വിനോദയാത്രക്കിടെ മന്തി കഴിച്ചതോടെ വയറുവേദനയും ചർദ്ദിയും, വന്ദേ ഭാരതിൽ യുവാവ് കുഴഞ്ഞുവീണു, തൃശൂരിൽ ട്രെയിനെത്തുമ്പോൾ വേണ്ട സജ്ജീകരണങ്ങളൊരുക്കാൻ നിർദേശിച്ചിട്ടും ചെയ്തില്ല, കനിയാതെ റെയിൽവേ പോലീസും!! അഭിരാമിനെ ആശുപത്രിയിലെത്തിച്ചത് ഭക്ഷണവിതരണക്കാർ… ആശുപത്രിയെത്തും മുൻപ് 23 കാരന് ദാരുണാന്ത്യം, കുടുംബത്തിന് നഷ്ടമായത് ഏക മകനെ

    തൃശ്ശൂർ: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വന്ദേ ഭാരത് ട്രെയിനിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വേണ്ട സൗകര്യങ്ങളൊരുക്കാതെ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ. പിന്നാലെ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത് സ്വകാര്യ ഭക്ഷണവിതരണ ശൃംഖലയിലെ യുവാക്കൾ. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം ആനയിടവഴി പാരപ്പെറ്റെ ലെയിൻ ശ്രീരാഘവത്തിൽ അഭിരാം(23) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഷൊർണൂരിൽനിന്നാണ് അഭിരാമും കുടുംബവും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. യാത്രക്കിടെ തൃശ്ശൂരെത്തുന്നതിന് പത്തു മിനിറ്റു മുമ്പാണ് അഭിരാമിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും കുഴഞ്ഞുവീഴുന്നതും. ഉടൻ ടിടിയെ വിവരമറിയിക്കുകയും സംഘം തൃശ്ശൂരിൽ ഇറങ്ങുകയും ചെയ്തു. എന്നാൽ, കേണപേക്ഷിച്ചിട്ടും റെയിൽവേ പോലീസുകാർ ആശുപത്രിയിലെത്തിക്കാൻ ഒരു സഹായവും ചെയ്തില്ലെന്ന് അഭിരാമിന്റെ അമ്മാവൻ അഭിലാഷ് പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിലെ ഉദ്യോഗസ്ഥനാണ് മരിച്ച അഭിരാം. അതേസമയം മുൻപേ അറിയിച്ചിട്ടും മെഡിക്കൽ സംവിധാനങ്ങളൊരുക്കാനും റെയിൽവേക്ക്‌ ആയില്ല. സംഭവം കണ്ട് ഭക്ഷണവിതരണക്കാരായ ചെറുപ്പക്കാരാണ് കാറുവിളിച്ച് ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്- അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവം അറിഞ്ഞയുടനെ 108 ആംബുലൻസിനെ ബന്ധപ്പെട്ടിരുന്നെന്നും ആംബുലൻസ് വൈകുമെന്നതിനാൽ…

    Read More »
  • വിയര്‍പ്പ് തുന്നിയിട്ട കുപ്പായമല്ല പാട്ടിനിടയില്‍ വലിച്ചൂരിയ കുപ്പായമാണ് പ്രശ്‌നം; ഗൗരി ലക്ഷ്മിയുടെ സംഗീത പരിപാടിക്ക് തല്ലും തലോടലും; ഒടുവില്‍ ഹരിവരാസനം പാടി തിരിച്ചുവരവ്

      കൊച്ചി : സംഗീതം സാഗരമാണെന്ന് കേട്ടിട്ടുണ്ട്. എന്നുവെച്ചാല്‍ കടല്‍. ആ കടലിലേക്ക് കുളിക്കാന്‍ ഇറങ്ങുമ്പോള്‍ വസ്ത്രം അഴിച്ചു വെച്ചിട്ട് വേണ്ടേ ഇറങ്ങാന്‍ . സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷിക്കുന്നത് ഗായിക ഗൗരി ലക്ഷ്മിയുടെ കുപ്പായം വലിച്ചൂരി എറിഞ്ഞ പാട്ടാണ്. വേടന്‍ എഴുതിയ പോലെ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം അല്ല, പാട്ടിനിടയില്‍ വലിചൂരിയ കുപ്പായമാണ് തല്ലും തലോടലും നേടിക്കൊണ്ടിരിക്കുന്നത്. എന്നും വിവാദങ്ങളുടെ തോഴിയായി നില്‍ക്കാറുള്ള ഗൗരി കഴിഞ്ഞവര്‍ഷം അവസാനം സ്റ്റേജില്‍ അവതരിപ്പിച്ച പാട്ടിന്റെ ഒടുവില്‍ അണിഞ്ഞിരുന്ന വസ്ത്രങ്ങളില്‍ മേല്‍ വസ്ത്രം ഊരിയെറിയുന്നുണ്ട്. കൂടെ കോറസ് കളിച്ചവരും ഇതുതന്നെ ചെയ്യുന്നു. ഇതിനെ അനുകൂലിച്ചും ശക്തമായി എതിര്‍ത്തും നിരവധി പേരാണ് കഴിഞ്ഞവര്‍ഷം മുതല്‍ ഈ വര്‍ഷത്തിലും രംഗത്തുള്ളത്. തലോടലിനേക്കാള്‍ കൂടുതല്‍ തല്ലാണ് ഗൗരിയുടെ പെര്‍ഫോമന്‍സിന് കിട്ടിയിരിക്കുന്നത്. കഞ്ചാവ് അടിച്ചാണ് ഗൗരി പാടിയത് എന്ന് നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ഗൗരി മേല്‍ വസ്ത്രം ഊരിയെങ്കിലും നഗ്‌നതാ പ്രദര്‍ശനം ഇല്ലല്ലോ എന്ന് ചിലര്‍ ന്യായീകരിക്കുന്നു .…

    Read More »
  • ആടുജീവിതം അല്ല സ്ഥാനാര്‍ത്ഥി ജീവിതം; സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് വ്യക്തമാക്കി ബെന്യാമിന്‍: സാഹിത്യ രചനകളിലാണ് തന്റെ ആഹ്ലാദമെന്നും അതില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തുറന്നുപറച്ചില്‍

      തിരുവനന്തപുരം : ആടുജീവിതം എഴുതിയ ബെന്യാമിന് രാഷ്ട്രീയ ജീവിതം എങ്ങനെയുണ്ടാകും എന്ന് സംശയിച്ചവര്‍ക്കും ബെന്യാമിന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത എന്ന പ്രവചിച്ചവര്‍ക്കും വ്യക്തമായ മറുപടിയുമായി ബെന്യാമിന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന്‍ തന്റെ സാഹിത്യ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് രാഷ്ട്രീയവും രാഷ്ട്രീയ നിലപാടുകളും ഉണ്ടെങ്കിലും അതൊന്നും ഒരു സ്ഥാനമാനത്തിനും വേണ്ടിയുള്ളതല്ല എന്ന് വ്യക്തമാക്കുന്ന ബെന്യാമിന്‍ സാഹിത്യ രചനകളിലാണ് എന്റെ ആഹ്ലാദമെന്നും. അതില്‍ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും തറപ്പിച്ചു പറയുന്നു. ആഅതുകൊണ്ട് ഇത്തരം വാര്‍ത്തകളും കൊണ്ട് ഇനിയും ഈ വഴി വരല്ലേ മാധ്യമങ്ങളേ.. എന്ന് അപേക്ഷിച്ചുകൊണ്ടാണ് ബെന്യാമിന്‍ ആ ബെന്യാമിന്‍ ഞാനല്ല എന്ന തലക്കെട്ടിലുള്ള എഫ്ബി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയതിന്റെ പൂര്‍ണ്ണരൂപം. ആ ബെന്യാമിന്‍ ഞാനല്ല മലയാള മനോരമ ദിനപ്പത്രത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ബെന്യാമിന്‍ എന്ന പേരും കണ്ടു. എന്നാല്‍ അങ്ങനെയൊരു സാധ്യതയില്ലെന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ. ഓണ്‍ലൈന്‍ – യൂടൂബ് ചാനലുകള്‍ ഇതിനുമുന്‍പും ഇത്തരം…

    Read More »
  • എഐ ജീവിതത്തിന്റെ പുതിയ കൂട്ടാളിയുമായി സാംസങ്; കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ നയരേഖ പ്രഖ്യാപിച്ചു

    കൊച്ചി: നിത്യോപയോഗ ഇലക്ട്രോണിക്‌സ് ഉപകരങ്ങളിലെ ആര്‍ടിഫിഷ്യല്‍ സാങ്കേതിക വിദ്യാ സാധ്യതകളെ തുറന്നിടുകയാണ് സാംസങ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2026. സാംസങ് ഇലക്ട്രോണിക്‌സ് എഐ ജീവിതത്തില്‍ നിങ്ങളുടെ കൂട്ടായി എന്ന ക്യാമ്പയിന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉല്‍പന്ന വികസനം, സേവനങ്ങള്‍, ഉപഭോക്തൃ അനുഭവം എന്നിവയെ ഏകീകരിക്കുന്ന അടിസ്ഥാന തത്വമായി മാറ്റുകയാണ് ലക്ഷ്യമെന്ന് സാംസങ് അറിയിച്ചു. എഐ സജ്ജമായ, പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഇക്കോസിസ്റ്റത്തിന്റെ കരുത്ത് ഉപയോഗിച്ച് ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ വ്യക്തിപരവും അര്‍ത്ഥവത്തവുമായ അനുഭവങ്ങള്‍ നല്‍കാനാകുമെന്ന് സാംസങ് ഡിവൈസ് എക്‌സ്പീരിയന്‍സ് ഡിവിഷന്‍ സിഇഒ ടിം റോ പറഞ്ഞു. മൊബൈല്‍, ഡിസ്‌പ്ലേ, ഗൃഹോപകരണങ്ങള്‍, സേവനങ്ങള്‍ എന്നിവയെ ഒരൊറ്റ അനുഭവമായി മാറ്റുന്നതാണ് പുതിയ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലിവിഷന്‍ മേഖലയിലെ പുതിയ മുന്നേറ്റങ്ങളുടെ ഭാഗമായി 130-ഇഞ്ച് മൈക്രോ ആര്‍ജിബി ടിവി അവതരിപ്പിച്ചു. മൈക്രോ സൈസ്ഡ് ആര്‍ജിബി ലൈറ്റ് സോഴ്സിലൂടെ മികച്ച കളര്‍ ക്വാളിറ്റിയും, കൃത്യതയും വാഗ്ദാനം ചെയ്യുന്ന ഈ മോഡല്‍, സാംസങിന്റെ അടുത്ത…

    Read More »
  • വെട്ടി നിരത്തിയാലും വിട്ടുകൊടുക്കില്ല: സംസ്ഥാനത്തെ അർഹരായ മുഴുവന്‍ ആളുകളെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയുമായി സര്‍ക്കാര്‍: രേഖകള്‍ക്ക് ഫീസ് ഈടാക്കില്ല

        തിരുവനന്തപുരം: ആരൊക്കെ വെട്ടി നിരത്തിയാലും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച സംസ്ഥാന സർക്കാർ വോട്ടർ പട്ടികയുമായി മുന്നോട്ട്.അര്‍ഹരായ മുഴുവന്‍ ആളുകളെയും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടികള്‍ക്ക് സര്‍ക്കാര്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചപ്പോൾ അത് . സംസ്ഥാന സർക്കാരിന്റെ ഏറ്റവും ധീരമായ പ്രഖ്യാപനമായി. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വോട്ടവകാശം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. എസ്‌ഐആര്‍ പ്രക്രിയ അര്‍ഹതയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം എന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. എന്നാല്‍ അതിന് അനുകൂലമായ തീരുമാനങ്ങളല്ല ഉണ്ടായത്. അര്‍ഹരായ എല്ലാവര്‍ക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ വില്ലേജ് തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചത് ഈ പശ്ചാത്തലത്തിലാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് വിട്ടുപോയ മുഴുവന്‍ ആളുകളും ഈ സൗകര്യം ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.   മതിയായ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രേഖകള്‍ കിട്ടാന്‍…

    Read More »
Back to top button
error: