CrimeNEWS

മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി, മെഡിക്കൽ സ്റ്റോര്‍ ജീവനക്കാരിയുടെ മാല കവ‍ര്‍ന്നു

തിരുവനന്തപുരം : ബാലരാമപുരം മുടവൂർപ്പാറ താന്നിവിളയിൽ മെഡിക്കൽ സ്റ്റോറിൽ കവര്‍ച്ച. ഉത്രാടം മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരി ഗോപികയുടെ മാലയാണ് കവര്‍ന്നത്. വൈകീട്ട് 6 മണിക്ക് മരുന്ന് വാങ്ങാനെന്ന വ്യാജേന മെഡിക്കൽ സ്റ്റോറിൽ എത്തിയ ആളാണ് മാല തട്ടിപ്പറിച്ച് ഓടി രക്ഷപ്പെട്ടത്. ഒന്നര പവൻ്റ മാലയാണ് കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ബാലരാമപുരം പൊലീസ് അന്വേഷണം തുടങ്ങി.

Back to top button
error: