ബോളിവുഡിന്റെ ഈ വര്‍ഷത്തെ ആശ്വാസ ജയങ്ങളിലൊന്നാണ് ബ്രഹ്മാസ്ത്ര. കൊവിഡിനു ശേഷം നേരിട്ട വന്‍ തകര്‍ച്ചയില്‍ അക്ഷയ് കുമാര്‍ അടക്കമുള്ള സീനിയര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും കടപുഴകിയപ്പോള്‍ രണ്‍ബീര്‍ കപൂര്‍ നായകനായ ബ്രഹ്മാസ്ത്ര തിയറ്ററുകളില്‍ വിജയമായിരുന്നു.
സെപ്റ്റംബര്‍ 9 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം 25 ദിനങ്ങളില്‍ നേടിയത് 425 കോടി ആയിരുന്നു. ഇപ്പോഴിതാ തിയറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ചിത്രം ഒടിടി പ്ലാറ്റ്ഫോമിലെ റിലീസിന് ഒരുങ്ങുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 4 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.
ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും അയന് മുഖര്‍ജിയാണ്. ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട സവിശേഷമായ ഒരു ഫ്രാഞ്ചൈസിയാണ് അയന് മുഖര്‍ജി വിഭാവനം ചെയ്യുന്നത്. അതിന്റെ തുടക്കമായിരുന്നു ബ്രഹ്മാസ്ത്ര.