Breaking NewsNEWS

കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കിട്ടി

തിരുവനന്തപുരം: കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. പാപ്പാട് സ്വദേശികളായ ജയരാജിന്റെയും മഞ്ജുവിന്റെയും മകനും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ ജിബിത്തിന്റെ മൃതദേഹമാണ് ലഭിച്ചത്. ജിബിത്തിനൊപ്പം കാണാതായ വാഴോട്ടുകോണം വയലിക്കട വാറുവിള വീട്ടില്‍ അനിഷയുടെ മകന്‍ നിരഞ്ജനായി തിരച്ചില്‍ തുടരുകയാണ്.

വട്ടിയൂര്‍ക്കാവ് ആയിരവല്ലി ക്ഷേത്രക്കടവിനു സമീപം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരും ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് ഒഴുക്കില്‍പ്പെട്ടത്. കുട്ടികള്‍ മുങ്ങിത്താഴുന്നതു കണ്ട് സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കളാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

Signature-ad

വട്ടിയൂര്‍ക്കാവ് പോലീസും ചെങ്കല്‍ച്ചൂള അഗ്‌നിശമന സേനാ സംഘവും സ്‌കൂബ സംഘവും തിരച്ചില്‍ നടത്തി. രണ്ടു മണിക്കൂറിലധികം തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും പ്രദേശത്തെ വെളിച്ചക്കുറവും കാരണം തിരച്ചില്‍ അവസാനിപ്പിച്ചു. ഇന്നു രാവിലെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്.

 

Back to top button
error: