ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ആശുപത്രിയു െമേല്ക്കൂരയില് ഇരുന്നൂറോളം അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി. പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാന്‍ നഗരത്തില്‍ നിഷ്താര്‍ ആശുപത്രിയിലെ മോര്‍ച്ചറിയുടെ മേല്ക്കൂരയിലാണു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങളല്ല, ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
മോര്‍ച്ചറിയുടെ മേല്‍ക്കൂരയില്‍ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അജ്ഞാതന്‍ വിവരം നല്‍കിയതായി പഞ്ചാബിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്നാണു റിപ്പോര്‍ട്ട്. സ്ത്രീകളുടെ മൃതദേഹങ്ങളടക്കം വസ്ത്രമില്ലാതെയാണ് ഇട്ടിരുന്നത്.
മേല്‍ക്കൂരയില്‍ കിടക്കുന്ന ഈ മൃതദേഹങ്ങളില്‍ കഴുകന്മാര് കൊത്തുകയും പുഴുവരിക്കുകയും ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോയും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ പഞ്ചാബ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു; ആറംഗ കമ്മറ്റി രൂപീകരിച്ചു. നിഷ്താര്‍ മെഡിക്കല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറും അന്വേഷണത്തിനായി മൂന്നംഗ സമിതിയെ രൂപീകരിച്ചു.