NEWS

പഞ്ചാബിലെ ജയിലുകളില്‍ ഇനിമുതല്‍  ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാം; തീരുമാനം പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടേത്

ചണ്ടീഗഡ്: പഞ്ചാബിലെ ജയിലുകളില്‍ ഇനിമുതല്‍ ദമ്ബതികള്‍ക്ക് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാം.  പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെയാണ് തീരുമാനം.
ഗുരുതരമായ കുറ്റകൃത്യങ്ങളിലും ലൈംഗികാതിക്രമക്കേസുകളിലും ഉള്‍പ്പെടാത്ത തടവുപുള്ളികള്‍ക്ക് സന്താനലബ്ധിക്കായി ജയിലില്‍ സ്വന്തം പാര്‍ട്ട്ണറുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുണ്ട്. ഇനി കുറ്റവാളി സ്ത്രീയാണെങ്കില്‍ ഭര്‍ത്താവായ പുരുഷന് അവര്‍ക്കൊപ്പം കഴിയാന്‍ ജയിലില്‍ പ്രവേശനം ലഭിക്കും.
നീണ്ട പോരാട്ടങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം, പഞ്ചാബ് സര്‍ക്കാര്‍, കുട്ടികളാഗ്രഹിക്കുന്ന പുരുഷ-വനിതാ തടവുകാര്‍ക്ക് അവരുടെ ഭാര്യക്കും ഭര്‍ത്താവിനുമൊപ്പം ജയിലില്‍ കുറച്ചുദിവസം ഒന്നിച്ചു താമസിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇവര്‍ക്കുവേണ്ടി പ്രത്യേക മുറികളും ഡബിള്‍ കിടക്കകളും ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ പഞ്ചാബിലെ ഇന്തുവാള്‍ സാഹിബ്, നഭ, ലുധിയാന, ഭട്ടിണ്ട ജയിലുകളിലാണ് ഈ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് മറ്റു ജയിലുകളിലും ഈ സംവിധാനം ഒരുക്കുന്നതായിരിക്കും.

Back to top button
error: