തിരുവനന്തപുരം:എട്ടു വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു നാടുവിട്ട പോക്സോ കേസ് പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ അജ്മാനില്‍ നിന്ന് പിടികൂടി കേരള പൊലീസ്.
തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ഫൈബിനെ(23) യാണ് കേരള പൊലീസ് യുഎഇയിലെത്തി പിടികൂടിയത്.
2018 ലാണ് സംഭവം നടന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായില്ല. ഇതോടെ കേരള പോലീസ് ഇന്റര്‍പോള്‍ സഹായം തേടി.തുടർന്ന് അജ്മാൻ പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ കേരള പോലീസിന് കൈമാറുകയായിരുന്നു.