‘അയ്യപ്പസ്വാമിയുടെയും ഗുരുവായൂരപ്പന് മുന്നിലും കൈകൂപ്പാനേ തടസമുള്ളൂ, കുരിശിന് മുന്നില്‍ കൈകൂപ്പാനും നിസ്‌കരിക്കാനുമൊന്നും തടസമില്ല’ എന്ന വാദത്തോടെയായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചത്. ഒരു ചിത്രം പകുതിയില്‍ മുറിച്ചാണ് പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
പ്രചരിച്ച ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് സമീപം ആരോഗ്യമന്ത്രി വീണ ജോര്‍ജിനെയുള്‍പ്പടെ കാണാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രം മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിദിയന്‍ കത്തോലിക്കാ ബാവയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയോടൊപ്പമുള്ളതാണ്.
മുഖ്യമന്ത്രി പിണറായി വിജയനും വീണാ ജോര്‍ജും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോഴുള്ള ചിത്രമാണ് വ്യാജ വാദങ്ങളോടെ പ്രചരിക്കുന്നത്. അന്തരിച്ച ബാവയെ തൊഴുന്ന മുഖ്യമന്ത്രിയുടെ ചിത്രം പാതിയില്‍ മുറിച്ചാണ് വ്യജപ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.