ന്യൂഡൽഹി: ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചല്‍ പ്രദേശിന് സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ഹിമാചല്‍ പ്രദേശിലേക്ക് ഇന്ന് മുതൽ സർവീസ് ആരംഭിക്കും.
ഡല്‍ഹിയില്‍ നിന്നും ഹിമാചല്‍ പ്രദേശിലെ ഉണയിലേയ്ക്കാണ് സര്‍വീസ്.ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും ഓടുന്ന ഈ ട്രെയിനിന് അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂര്‍ സാഹിബ്, ഉണ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്.