LocalNEWS

4 അംഗ കുടുംബം തിരുവില്വാമലയിൽ ആത്മഹത്യ ചെയ്തു, വന്‍ സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് പൊലീസ്

     തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച ഗുരുതരാവസ്ഥയിലായിരുന്ന അച്ഛനും മകനും മരിച്ചു.  ചോലക്കാട്ടിൽ രാധാകൃഷ്ണൻ, മകൻ കാർത്തിക് എന്നിവരാണ് മരിച്ചത്. കടക്കെണി മൂലം ഇന്നലെയാണ് നാലം​ഗ കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രാധാകൃഷ്ണന്റെ ഭാര്യ ശാന്തി,  ഇളയ മകൻ രാഹുൽ എന്നിവർ ആദ്യമേ മരിച്ചിരുന്നു.

ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണൻ (47), ഭാര്യ ശാന്തി (43), മക്കളായ കാർത്തിക് (14), രാഹുൽ (07) എന്നിവർക്കാണ് ഇന്നലെ പൊള്ളലേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ശാന്തിയും ഇളയ മകൻ രാഹുലും മരിച്ചിരുന്നു. തുടർന്നാണ് രാധാകൃഷ്ണനും മൂത്ത മകൻ കാർത്തിക്കും മരിച്ചത്.

Signature-ad

തിരുവില്വാമലയിലെ ഹോട്ടൽ നടത്തിപ്പുകാരനാണ് രാധാകൃഷ്ണൻ. ഇവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്ന് പൊലീസ് കരുതുന്നു.

Back to top button
error: