NEWS

2.750 ഗ്രാം എം.ഡി.എം.എയുമായി കല്ലട ബസിലെ യാത്രക്കാരൻ പിടിയിലായി

പാറശ്ശാല: അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 2.750 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി.

കല്ലട വോള്‍വോ ബസിലെ യാത്രക്കാരനായ നെയ്യാറ്റിന്‍കര അതിയന്നൂര്‍ കൊടങ്ങവിള സെന്‍റ് മേരീസ് ഭവനില്‍ ജോമോനാണ് (20) പിടിയിലായത്.

 

Signature-ad

 

ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്‍റിന് പഠിക്കുന്ന ജോമോന്‍ അവധിക്ക് നാട്ടിലേക്ക് വരുമ്ബോഴാണ് പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി തൊണ്ടി സാധനങ്ങളും പ്രതിയെയും നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് ഓഫിസിലേക്ക് കൈമാറി.

Back to top button
error: