
ദേശീയ ഗെയിംസ് ഫുട്ബാളില്‍ ചൊവ്വാഴ്ച നടക്കുന്ന കലാശക്കളിയില്‍ കേരളം പശ്ചിമ ബംഗാളിനെ നേരിടും. അപരാജിത യാത്ര തുടര്‍ന്ന കേരളം സെമി ഫൈനലില്‍ കര്‍ണാടകയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. ബംഗാള്‍ സര്‍വിസസിനെ 1-0ത്തിന് പരാജയപ്പെടുത്തി.
കളിയുടെ ആദ്യ മിനിറ്റില്‍തന്നെ മുഹമ്മദ് ആഷിഖിലൂടെ അക്കൗണ്ട് തുറന്ന കേരളത്തിനായി 55ാം മിനിറ്റില്‍ അജീഷ് രണ്ടാം ഗോള്‍ നേടി. ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പാഴായി.
നീണ്ട ഇടവേളക്ക് ശേഷമാണ് കേരളത്തിന്റെ ദേശീയ ഗെയിംസ് ഫുട്ബാള്‍ ഫൈനല്‍ പ്രവേശനം.
നിലവിൽ 17 സ്വര്‍ണവും 16 വെള്ളിയും 13 വെങ്കലവുമായി എട്ടാം സ്ഥാനത്താണ് കേരളം. 51 സ്വര്‍ണം ഉള്‍പ്പെടെ 113 മെഡലുകളുമായി സര്‍വിസസ് ആണ് ഒന്നാമത്.






