
തിരുവനന്തപുരം: മതനിരപേക്ഷ നിലപാടുയര്‍ത്തി സമൂഹത്തിന് മാതൃകയായി തിരുവനന്തപുരത്തെ പീരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
നബി ദിനത്തില്‍ പേരയത്തുമുകള്‍ ജുമാ മസ്ജിദിലെ ഘോഷയാത്രയെ നിലവിളക്ക് കൊണ്ടാണ് ക്ഷേത്ര സമിതി സ്വീകരിച്ചത്. ഘോഷയാത്ര കടന്നുപോകുന്ന വഴിയിലായിരുന്നു ക്ഷേത്രം. ഘോഷയാത്ര ഇവിടെ എത്തിയപ്പോഴാണ് സ്വീകരണം നല്‍കിയത്.






