
കൊല്ലം: കണ്ണൂരിൽ നബിദിന റാലിക്കിടെയുണ്ടായ ബൈക്ക് അപകടത്തിൽ 18 കാരൻ മരിച്ചു. തോട്ടട കുറുവ പള്ളിക്ക് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് റാഫിയുടെ മകൻ റാസിലാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ റാലിക്കിടെ നിയന്ത്രണം വിട്ട ബൈക്ക് കുറുവ സ്റ്റോപ്പിനടുത്തുള്ള മതിലിനടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ റാസിലിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷണമാരംഭിച്ചു.






