NEWS

ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം :കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇതേത്തുടർന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

തമിഴ്നാട് തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെടുന്നതാണ് മഴയ്ക്ക് കാരണം.

 

Signature-ad

 

കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ മഴ ലഭിക്കും. തീരമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.അതേസമയം കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

Back to top button
error: