പാലക്കാട്: പിന്നില്‍ പെട്ടന്ന് ടൂറിസ്റ്റ് ബസ് വന്നിടിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കുറേ സമയമെടുത്തെന്ന് കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ സുമേഷ്.
ഏറെ പണിപ്പെട്ടാണ് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണവിധേയമാക്കിയത്. ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്നും സുമേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രി 11:30 ഓടെയാണ് പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം അപകടമുണ്ടായത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 9 പേര് മരിച്ചു.
പരുക്കേറ്റ 40 ല്‍ കൂടുതല്‍ യാത്രക്കാരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും ആലത്തൂര്‍ താലൂക്ക് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, നെന്മാറയിലെയും ആലത്തൂരിലെയും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.