ഇരട്ടച്ചങ്കൻ എന്നാണ് അയാളെ പലരും വിളിക്കുന്നത്…
എന്തുണ്ടായാലും കുലുങ്ങാത്ത മനുഷ്യൻ…
ചിരിച്ചു കാണുന്നത് കുറവാണ്…
കൂടുതലായും കണ്ടിട്ടുളളത് വികാരമേതുമില്ലാത്ത മുഖം…
കഠിനഹൃദയൻ, മുരടൻ, തുടങ്ങി വിളിപ്പേരുകൾ ഏറെ…
ചെറു ചലനം കൊണ്ടും പ്രവർത്തകരെ ആവേശം കൊള്ളിക്കുന്ന നേതാവ്…
പക്ഷെ ഇന്നലെ പയ്യാമ്പലത്ത് കണ്ടത് അയാളെയായിരുന്നില്ല…
അയാളുടെ പ്രസംഗം ഇങ്ങനെയല്ല….
ജാമ്യമെടുത്തയാൾ സംസാരിക്കാറില്ല…
ആയിരങ്ങൾക്ക് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ അയാൾ തരിച്ചിരുന്നു….
കൊച്ചുകുട്ടിയെ പോലെ കണ്ണുനിറച്ചയാൾ ചുറ്റുപാടും നോക്കി…
ഒടുവിൽ പ്രസംഗം പൂർത്തിയാക്കാതെ വിതുമ്പിക്കൊണ്ട് തിരിഞ്ഞു നടന്നു…
ഞാനടക്കമുളളവർ ഒരിക്കലും അയാളെ ഇങ്ങനെ കണ്ടിട്ടില്ല…
ഇനിയൊരിക്കലും കാണുകയും വേണ്ട….!!!
ഒന്ന് കൂട്ടി ചേർക്കട്ടെ,
മനുഷ്യർ കരയും…!!
ചങ്കിന്റെ എണ്ണം നോക്കിയല്ല,ചങ്കിൽ നേരുള്ളവൻ കരയും അത്രതന്നെ!!!
(ഒരു വായനക്കാരൻ അയച്ചുതന്നത്)