കൂത്തുപറമ്ബ്: കണ്ണവം കോളനിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 70 കിലോയോളം ചന്ദനമുട്ടികള്‍ പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
കണ്ണവം കോളനിയിലെ വള്ളിയാടന്‍ ഹൗസില്‍ പി. രാജന്, ഹരീഷ് നിവാസില്‍ വി. ഹരീഷ്, രജിത നിവാസില്‍ എ. രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ ചന്ദനമരങ്ങള്‍ മോഷ്ടിച്ച് രാത്രി മുറിച്ച്, ചെത്തിമിനുക്കി പ്രതികള്‍ കടത്തുകയാണ്.
ശിവപുരത്തെ ഏജന്റിനാണ് പ്രതികള്‍ ചന്ദനം കൈമാറിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ചന്ദനക്കടത്തിനു പിന്നിലുള്ള മറ്റു കണ്ണികളെ ഉടന്‍ പിടികൂടുമെന്നും കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അഖില്‍ നാരായണന് പറഞ്ഞു.