റിയാദ്:സ്പോൺസറുടെ ആവശ്യമില്ലാത്ത ദീർഘകാല, ഹ്രസ്വകാല വിദ്യാഭ്യാസ വിസകൾക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം.
അക്കാദമിക് പഠനങ്ങൾക്കും ഗവേഷണ സന്ദർശനങ്ങൾക്കുമായി വിദ്യാർഥികൾക്കും ഗവേഷകർക്കും വിദഗ്ധർക്കും ദീർഘകാല വിദ്യാഭ്യാസ വിസ അനുവദിക്കും.ഭാഷാ പഠനം, പരിശീലനം, ഹ്രസ്വ കോഴ്സുകളിൽ പങ്കാളിത്തം, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവയ്ക്കായി വിദ്യാര്ത്ഥികള്ക്കും ഗവേഷകർക്കും വിസിറ്റിംഗ് ട്രെയിനർമാർക്കും ഹ്രസ്വകാല വിസ അനുവദിക്കും.
രണ്ട് തരം വിസക്കാരെയും സ്പോണ്സർ വേണമെന്ന നിബന്ധയിൽ നിന്ന് ഒഴിവാക്കുമെന്നും സൗദി വാർത്ത ഏജൻസിയായ എസ്പിഎ അറിയിച്ചു.