KeralaNEWS

എസ്.ബി.ഐ ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ കേരള സർക്കിൾ, ത്രൈ വാർഷിക സംസ്ഥാന സമ്മേളനം ഒക്ടോബർ 16 ന് തിരുവനന്തപുരത്ത്. സമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം, എസ്.ബി.ഐ തിരുവനന്തപുരം മൊഡ്യൂൾ ഡെപ്യൂട്ടി ജനറൽ മാനേജർ ദീപക് ലിംഗ്വാൾ നിർവ്വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ കേരള സർക്കിൾ പ്രസിഡൻ്റ് ബിജു ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാജേഷ് എസ് , തിരുവനന്തപുരം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, ജഗന്നാഥൻ വി എന്നിവർ സംസാരിച്ചു.

അസോസിയേഷൻ സംസ്ഥാന നേതാക്കളായ വി. എസ്. ഉണ്ണികൃഷ്ണൻ , ഗണേഷ് പി, രാജേഷ് ആർ, മഹേഷ് വി എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: