KeralaNEWS

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് മുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍

കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ പിടിയില്‍. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇയാളെ പാലീസ് പിടികൂടിയത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയശേഷം അബ്ദുള്‍ സത്താര്‍ ഒളിവില്‍ പോകുകയായിരുന്നു.

കരുനാഗപ്പള്ളി എ.സി.പി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുള്‍ സത്താറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി.

Signature-ad

ഹര്‍ത്താല്‍ ആഹ്വാനത്തിന് ശേഷം ഒളിവില്‍ പോയ സത്താര്‍ കഴിഞ്ഞദിവസമാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയതെന്നാണ് സൂചന. കരുനാഗപ്പള്ളിയിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണമേഖലാ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നത്.

ഇവിടെ രാവിലെ എത്തിയ അബ്ദുള്‍ സത്താര്‍, പി.എഫ്.ഐയെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുള്‍ സത്താറും പ്രതിയാണെന്ന് എന്‍.ഐ.എ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

 

Back to top button
error: