NEWS

റബ്ബര്‍ ടാപ്പിങ്ങിനിടെ കത്തി നെഞ്ചില്‍ തുളച്ചുകയറി ടാപ്പിംഗ് തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: റബ്ബര്‍ ടാപ്പിങ്ങിനിടെ കാല്‍ തട്ടി വീണയാള്‍ കത്തി നെഞ്ചില്‍ തുളച്ചുകയറി തൊഴിലാളി മരിച്ചു.

കാസര്‍കോട് ബേഡകം മുന്നാട്പറയംപള്ളയിലെ കുഴിഞ്ഞാലില്‍ കെ എം ജോസഫ് (66) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

 

Signature-ad

 

ഭാര്യ എല്‍സിയുടെ കണ്‍മുന്നിലാണ് ദാരുണാന്ത്യം.ഭാര്യ ഫോണ്‍ ചെയ്തതിനെ തുടര്‍ന്ന് ് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

വീടിന് തൊട്ടടുത്തുള്ള വ്യക്തിയുടെ പറമ്ബില്‍ ടാപ്പിംഗ് നടത്തുമ്ബോഴാണ് അപകടം.

Back to top button
error: