ഇടുക്കി: ചികിത്സ തേടിയെത്തിയ രോഗിയായ മധ്യവയസ്കയോട് മോശമായി പെരുമാറിയ ആശുപത്രി ജീവനക്കാനെ പോലീസ് അറസ്റ്റ് ചെയ്തു.
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റന്‍ഡര്‍ കോതമംഗലം പുതുപ്പാടി സ്വദേശി പുനച്ചില് വീട്ടില്‍ പൗലോസ്(38 നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കൈക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന് ടേബിളില്‍ എത്തിച്ചപ്പോള്‍ മറ്റുള്ള ജീവനക്കാര്‍ മാറിയ സമയത്ത് ഇയാള്‍ മധ്യവയസ്കയായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് പരാതി.
സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് കട്ടപ്പന പോലീസ് കേസെടുക്കുകയായിരുന്നു.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.