മുംബൈ: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുംബൈ മുൻ പോലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ അറസ്റ്റിൽ.സിബിഐയാണ് പാണ്ഡെയെ അറസ്റ്റ് ചെയ്തത്.
നേരത്തെ അദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതേ കേസിൽ അറസ്റ്റു ചെയ്തിരുന്നു.
സഞ്ജയ് പാണ്ഡെയുമായി ബന്ധമുള്ള ഒരു സ്ഥാപനം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 91 ഉദ്യോഗസ്ഥരുടെ ഫോണുകൾ ചോർത്തിയതായി ഇഡി നേരത്തേ കണ്ടെത്തിയിരുന്നു.2001 മാർച്ചിലായിരുന്നു സംഭവം.
ഇതുമായി ബന്ധപ്പെട്ട് 12.5 കോടി രൂപ പാണ്ഡെയുടെ കമ്പനി കൈപ്പറ്റി. ഇതിൽ 4.45 കോടി രൂപ അനധികൃതമായി ടെലിഫോൺ ചോർത്തിയതിനാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.