LocalNEWS

നായ്ക്കളെ കണ്ട് ഭയന്നോടിയ പശു സ്‌കൂട്ടറില്‍ ഇടിച്ചുമറിഞ്ഞ് യാത്രക്കാരന്റെ കാലൊടിഞ്ഞു

കാസര്‍ഗോഡ്: തെരുവ് നായകളെ കണ്ട് ഭയന്നോടിയ പശു സ്‌കൂട്ടറില്‍ ഇടിച്ച് മറിഞ്ഞ് യാത്രക്കാരനായ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ കാലൊടിഞ്ഞു. പെര്‍ള വിമല്‍ കോംപ്ലക്‌സിലെ താമസക്കാരനും കാസര്‍ഗോഡ് ഡിപ്പോയിലെ കണ്ടക്ടറുമായ സദാശിവ നായകി (53)നാണ് പരുക്കേറ്റത്. പെര്‍ളയില്‍ നിന്ന് സ്‌കൂട്ടറില്‍ കാസര്‍ഗോട്ടേക്കു പോകുന്നതിനിടെ ഉക്കിനടുക്ക മെഡിക്കല്‍ കോളജ് റോഡിലെ ബഡുത്തടുക്ക യില്‍ ഇന്നലെ രാവിലെ അഞ്ചരയോടെയാണ് സംഭവം. തെരുവ് നായ്ക്കൂട്ടം പശുക്കളെ ഓടിച്ചു വരികയായിരുന്നു.

നായ്ക്കളുടെ അക്രമം ഭയന്ന് റോഡിനു കുറുകെ ഓടിയ പശു സ്‌കൂട്ടറിലിടിക്കു കയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ സദാശിവ നായക്കിന്റെ ദേഹത്ത് സ്‌കൂട്ടറും വീണു. അതിരാവിലെ ആയതിനാല്‍ റോഡില്‍ വേറെ വാഹനമോ സഹായത്തിന് ആളുകളെയോ കിട്ടാത്തതിനാല്‍ വേദന സഹിച്ച് അതേ സ്‌കൂട്ടറില്‍ കിലോമീറ്റര്‍ താണ്ടി കാസര്‍കോട് ഡിപ്പോയിലേക്ക് എത്തുകയായിരുന്നു.

Signature-ad

ഡിപ്പോയിലേക്ക് എത്തുമ്പോഴേക്കും വലതുകാല്‍ നീരു വന്നിരുന്നു. തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടി. എക്‌സറേ എടുത്തപ്പോള്‍ ക്ഷതം സംഭവിച്ചതായി കണ്ടെത്തി. എല്ലുരോഗ വിദഗ്ധന്‍ ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലെത്തി കാല്‍ പ്ലാസ്റ്റര്‍ ഇട്ടു. ഡോക്ടര്‍ ഒന്നര മാസത്തെ വിശ്രമം നിര്‍ദേശിച്ചു. 17 വര്‍ഷത്തിലേറെയായി കണ്ടക്ടറായ സദാശിവ നായിക് കാസര്‍ഗോഡ്-പുത്തുര്‍ റൂട്ടിലെ കണ്ടക്ടറാണ്.

 

 

Back to top button
error: