രാവിലെ ഉണര്‍ന്നയുടന്‍ ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം വെറും വയറ്റില്‍ ഒരു ഗ്‌ളാസ് ചൂടുവെള്ളം ശീലമാക്കിയാലുള്ള ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്.
മലബന്ധം തടയുന്നതിനോടൊപ്പം ദഹനപ്രക്രിയയും ഇത് സുഗമമാക്കും.ഒപ്പം ശരീരത്തിലെ കലോറി ഉപഭോഗം കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.
ജാഗ്രത, ഓര്‍മ്മശക്തി എന്നിവ വര്‍ധിപ്പിക്കാനുള്ള അത്ഭുതകരമായ കഴിവ് ഈ ശീലത്തിലൂടെ നേടിയെടുക്കാം.
തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സഹായിക്കുന്നു.
വൃക്കയില്‍ അടിഞ്ഞു കൂടുന്ന വിഷാംശം പുറന്തള്ളി മൂത്രാശയ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയും.
ചര്‍മത്തിന് നിറവും തിളക്കവും വര്‍ധിപ്പിക്കാനും ചര്‍മ രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.