NEWS

ഭാരത് ജോഡോ യാത്രക്ക് സംഭാവന നല്‍കിയില്ല; കൊല്ലത്ത് വ്യാപാരികൾക്ക് നേരെ ആക്രമണം

കൊല്ലം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രക്ക് സംഭാവന നല്‍കിയില്ലെന്ന പേരില്‍ പത്തനാപുരം കുന്നിക്കോട് വ്യാപാരികൾക്ക് നേരെ ആക്രമണം.
കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്‍റെ കടയിൽ ഉൾപ്പെടെയാണ് അക്രമം.പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് അക്രമത്തിന് പിന്നിലെന്ന് അനസ് പറഞ്ഞു.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പിരിവുമായെത്തിയത്. രണ്ടായിരം രൂപയുടെ രസീത് അനസിന് എഴുതി നല്‍കി. ഇന്ന് പണം വാങ്ങാനെത്തിയപ്പോള്‍ അഞ്ഞൂറ് രൂപ മാത്രമേ നല്‍കാനാവൂ എന്ന് അനസ് പറഞ്ഞു. രണ്ടായിരം തന്നെ വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചതോടെ തര്‍ക്കമായി. കടയിലുണ്ടായിരുന്ന ത്രാസും സാധനങ്ങളും ഇവര്‍ അടിച്ചു തകര്‍ത്തുവെന്നാണ് കടയുടമയുടെ ആരോപണം.

Back to top button
error: