അർബുദത്തെ കീഴടക്കിയെന്നു സഞ്ജയ് ദത്ത് ,ആരാധകർക്ക് നന്ദി
അർബുദത്തെ കീഴടക്കിയെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത് .ട്വിറ്ററിലൂടെയാണ് സഞ്ജയ് ദത്ത് ഇക്കാര്യം അറിയിച്ചത് .
“കഴിഞ്ഞ കുറച്ച് ആഴ്ചകൾ എനിക്കും കുടുംബത്തിനും ബുദ്ധിമുട്ടേറിയതായിരുന്നു .ദൈവം ഏറ്റവും ശക്തനായവനെ വലിയ പോരാട്ടം നൽകൂ .ഇന്ന് എന്റെ കുട്ടികളുടെ ജന്മദിനത്തിൽ അവർക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം എന്നത് എന്റെയും കുടുംബത്തിന്റെയും ആരോഗ്യവും സന്തോഷവും സമാധാനവുമാണ് .”സഞ്ജയ് ദത്ത് കുറിച്ചു .
“നിങ്ങളുടെ പിന്തുണയില്ലായിരുന്നെങ്കിൽ എനിക്കിത് കഴിയുമായിരുന്നില്ല .കഷ്ടകാലത്ത് എനിക്ക് താങ്ങും തണലുമായി നിന്ന കുടുംബം,സുഹൃത്തുക്കൾ ,നിങ്ങളിൽ ഓരോരുത്തരും ..എല്ലാവർക്കും നന്ദി അറിയിക്കുന്നു .എനിക്ക് തന്ന സ്നേഹത്തിനും നന്മക്കും പ്രാർത്ഥനകൾക്കും നന്ദി .കോകിലബെൻ ആശുപത്രിയിലെ ഡോക്ടർ സെവന്തിയ്ക്കും ഒപ്പമുള്ള ആരോഗ്യ പ്രവർത്തകർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു .”സഞ്ജയ് ദത്ത് കൂട്ടിച്ചേർത്തു .