KeralaNEWS

ഒറ്റത്തവണ തീര്‍പ്പാക്കല്‍ സെപ്റ്റംബര്‍ 30 വരെ നീട്ടി

 

തിരുവനന്തപുരം: നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു. കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ സംഘങ്ങളിലെ വായ്പാ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ഓഗസ്റ്റ് 16 മുതലാണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 15 വരെയായിരുന്നു കാലാവധി. ഇതാണ് സെപ്റ്റംബര്‍ 30 വരെ നീട്ടിയത്.
കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം വന്നതോടെയാണ് നേരത്തെ നീട്ടി നല്‍കിയിരുന്നത്.

Signature-ad

കുടിശികയില്‍ വിവിധ തരത്തിലുള്ള ഇളവുകള്‍ നല്‍കി തിരിച്ചടയ്ക്കേണ്ട തുക കുറയ്ക്കുക വഴി വായ്പക്കാരന്റെ ബാദ്ധ്യതാ ഭാരം കുറയ്ക്കുകയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ഇതു ബാധകമാണെന്ന് സഹകരണം, രജിസ്‌ട്രേഷന്‍, സാംസ്‌കാരികം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.

Back to top button
error: