തിരുവനന്തപുരം :റെയില്‍വേ ഭൂമി, സ്വകാര്യ സംരംഭകര്‍ക്ക് കുറഞ്ഞ പാട്ടത്തിന് നല്‍കാനുള്ള കേന്ദ്രത്തിന്റെ ‘ഗതിശക്തി’ പദ്ധതിയില്‍ നേമവും ഉള്‍പ്പെടാന്‍ സാദ്ധ്യതയേറിയതോടെ, കോച്ചിംഗ് ടെര്‍മിനല്‍ തുടങ്ങാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ കൈമാറിയേക്കും.
വിമാനത്താവളങ്ങള്‍ സ്വകാര്യ സംരംഭകര്‍ക്ക് കൈമാറിയ മാതൃകയിലാകും ഇതും.നേരത്തെ പദ്ധതിയില്‍ നിന്ന് റെയില്‍വേ പിന്മാറിയിരുന്നു.
കോച്ചിംഗ് ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് റെയില്‍വേ സര്‍വീസ് ചാര്‍ജും നല്‍കും. കൂടാതെ ഷോപ്പിംഗ് കോംപ്ളക്സ് ഉള്‍പ്പെടെ നിര്‍മ്മിച്ച് അവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാനുമാകും.
കൊച്ചുവേളി, എറണാകുളം, കൊല്ലം, കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണവും ഗതിശക്തി പദ്ധതി വഴി നടപ്പാക്കാനാണ് ആലോചന.