അങ്ങനെ ഉപഭോക്താക്കള്‍ കാത്തിരുന്ന ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ ഡെയിസ് സെയില്‍ ഉടനെ എത്തുകയായി. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും വന്‍ കിഴിവുകളായിരിക്കും ലഭിക്കുന്നത്. ഔദ്യോഗികമായി ഇതുവരെ വില്പന തീയതി വെളിപ്പെടുത്തിയിട്ടില്ല. എന്നാലും നാളെയോ മറ്റന്നാളോ സെയില്‍ ആരംഭിക്കുമെന്നാണ് സൂചന.
ഫ്ലിപ്കാര്‍ട്ട് സെയിലില്‍ പിക്‌സല്‍ 6എ, നത്തിങ് ഫോണ്‍ (1) എന്നിവ ഉള്‍പ്പെടെ 5ജി ഫോണുകള്‍ക്ക് വന്‍ ഇളവുകളുണ്ടാകും. ഗൂഗിള്‍ പിക്സല്‍ 6 എയ്ക്ക് വന്‍ വിലക്കുറവ് ലഭിച്ചേക്കും.
ഗൂഗിള്‍ പിക്സല്‍ 6 എ 27,699 രൂപയ്ക്ക് വാങ്ങാം. ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന സമയത്ത് 43,999 രൂപയായിരുന്നു വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ തുകയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് കാര്‍ഡുകളെ അടിസ്ഥാനമാക്കിയ ഓഫറാണ് ഇതെന്നും മറ്റു ഓഫറുകളും ഉണ്ടാകാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നത്തിങ് ഫോണ്‍ (1) ഇന്ത്യയില്‍ 28,999 രൂപയ്ക്ക് ലഭിച്ചേക്കും. ഈ ഫോണ്‍ നിലവില്‍ 33,999 രൂപയ്ക്കാണ് സ്റ്റിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. 5,000 രൂപ കിഴിവ് ലഭിക്കും. ബാങ്ക് കാര്‍ഡിലൂടെയായിരിക്കും ഈ കിഴിവ് ലഭിച്ചേക്കുക. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില.
പിക്‌സല്‍ 6എ, നത്തിങ് ഫോണ്‍ എന്നിവയ്ക്കൊപ്പം ചാര്‍ജര്‍ ലഭിക്കില്ല. റിയല്‍മീ 9 Pro 14,999 രൂപയ്ക്കാണ് ലഭിക്കുന്നത്. വില്‍പ്പന സമയത്ത് റിയല്‍മീ 9 4G 12,999 രൂപയ്ക്ക് ലഭിക്കും. ഫോണിന്റെ 5G വേരിയന്റ് റീട്ടെയില്‍ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിയല്‍മീ GT 2 Pro 26,999 രൂപയ്ക്ക് വില്‍ക്കും. ഒപ്പോ റെനോ 8 5G-യില്‍ വാങ്ങുന്നവര്‍ക്ക് 22,000 രൂപ വരെ എക്സ്ചേഞ്ച് കിഴിവുകളും ലഭിക്കും.