IndiaNEWS

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ ഏഴ് പേര്‍ മുങ്ങി മരിച്ചു

അംബാല: ഹരിയാനയില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഏഴ് പേര്‍ മുങ്ങിമരിച്ചു. മഹേന്ദര്‍ഗഡ്, സോനിപത് ജില്ലകളിലായി നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് ഏഴുപേരുടെ മരണം. വെള്ളിയാഴ്ച വൈകുന്നേരമാണ് ഹരിയാനയെ നടുക്കിയ ദുരന്തം.

ഏഴടിയോളം ഉയരമുള്ള വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോയ ഒന്‍പത് യുവാക്കളാണു മഹേന്ദര്‍ഗഡിലെ ജഗദോളി ഗ്രാമത്തിലുള്ള കനാലില്‍ അപകടത്തില്‍പെട്ടത്. ഇതില്‍ നാലു പേര്‍ മരിച്ചു. നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളെ കാണാതായി.

Signature-ad

സോനിപത് ജില്ലയിലെ യമുന നദിയില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ അപകടത്തില്‍പെട്ട അച്ഛനും മകനും അടക്കം മൂന്നുപേര്‍ മരിച്ചു. സംഭവത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലുള്ളവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഖട്ടര്‍ ട്വിറ്ററില്‍ കുറിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: