ജമ്മു: നൃത്തം അവതരിപ്പിക്കുന്നതിനിടെ കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ജമ്മുകശ്മീരിലെ ബിഷ്നയില്‍ ആണ് സംഭവം. ഗണേശ ഉത്സവത്തോടനുബന്ധിച്ച് പാര്‍വതി ദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെ യോഗേഷ് ഗുപ്ത (20) എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
നൃത്തത്തിന്റെ ഭാഗമായി യോഗേഷ് നിലത്തേക്ക് വീഴുകയും ഇരുന്നുകൊണ്ട് ചുവടുകള്‍ കാണിക്കുകയും ചെയ്തു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. യോഗേഷ് എഴുന്നേല്‍ക്കാത്തതു കണ്ട് ‘ശിവന്റെ’ വേഷം ധരിച്ചയാള്‍ വേദിയിലെത്തി. തുടര്‍ന്ന് ഇയാള്‍ മറ്റുള്ളവരെ സഹായത്തിനായി വിളിക്കുന്നതും വിഡിയോയിലുണ്ട്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.