NEWSWorld

ഞാന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്ത്; നരേന്ദ്ര മോദി മിടുമിടുക്കന്‍: ട്രംപ്

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്താണ് താനെന്നു യു.എസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റ് ബരാക് ഒബാമ എന്നിവരെക്കാള്‍ ഇന്ത്യയുമായി അടുത്ത സൗഹൃദം തനിക്കുണ്ടായിരുന്നെന്നും സംശയമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാമെന്നും ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

”പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദി വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിവുറ്റ ഭരണാധികാരിയാണ് മോദി. അദ്ദേഹവുമായി വളരെ അടുത്ത വ്യക്തി ബന്ധമാണ് ഞാന്‍ സൂക്ഷിച്ചിരുന്നത്. വളരെ പ്രയാസമുള്ള ജോലിയാണ് ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും വളരെ മികച്ച രീതിയില്‍ നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം” ട്രംപ് പറഞ്ഞു.

Signature-ad

ഇന്ത്യന്‍ സമൂഹത്തില്‍നിന്നു തനിക്കു ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്നും ട്രംപ് പറഞ്ഞു. 2024ല്‍ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമോ എന്ന ചോദ്യത്തിനു താന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും തീരുമാനം അധികം വൈകാതെ തന്നെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദുര്‍ബലമായ സാമ്പത്തിക ഘടനയാണ് ഇപ്പോള്‍ അമേരിക്കയ്ക്ക് ഉള്ളതെന്നും താന്‍ അധികാരത്തില്‍ എത്തിയാല്‍ യു.എസ് വീണ്ടും പഴയ പ്രതാപ കാലത്തേക്ക് തിരികെ വരുമെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അമേരിക്കന്‍ ജനത സന്തോഷിക്കും. തന്റെ സ്ഥാനാര്‍ഥിത്വം നിരവധി പേരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

Back to top button
error: