CrimeNEWS

ലഹരിക്കേസ് പ്രതി പോലീസിനെ താക്കോല്‍ കൊണ്ട് ആക്രമിച്ചു

കണ്ണൂര്‍: പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ലഹരിക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ താക്കോല്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ സി.ഐ: വിനുമോഹനനും എ.എസ്.ഐയ്ക്കുമാണ് പരുക്കേറ്റത്. കണ്ണൂര്‍ സ്വദേശി ഷംസാദ് ആണ് ആക്രമിച്ചത്. ഷംസാദിനെ അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ 11 നാണ് സംഭവം.

രണ്ടു മാസം മുന്‍പ്, ഷംസാദ് ഉള്‍പ്പെടെ മൂന്നുപേര്‍ എം.ഡി.എം.എയുമായി പിടിയിലായിരുന്നു. രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഷംസാദ് ഒളിവില്‍ പോയി. ഇന്ന്, കണ്ണൂര്‍ പുതിയ തെരുവില്‍ പൂക്കച്ചവടത്തിനായി ഷംസാദ് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്തി പൊലീസ് പിടികൂടാനെത്തി. ഇവര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് സി.ഐയും എ.എസ്.ഐയും സ്ഥലത്തെത്തി. തുടര്‍ന്ന് ഷംസാദ് കൈയിലുണ്ടായിരുന്ന വാഹനത്തിന്റെ താക്കോല്‍ ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

Signature-ad

 

Back to top button
error: