കോട്ടയം: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതിയെയും ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍.
കടുത്തുരുത്തി മുട്ടുചിറ കൊല്ലം പറമ്പില്‍ ‘പുക തോമ’ എന്ന് വിളിക്കുന്ന തോമസ് (40)നെയാണു കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസം 28 നായിരുന്നു സംഭവം. ഇയാളും സുഹൃത്തും ചേര്‍ന്ന്, വിയ്യൂര്‍ സെന്റര്‍ ജയിലില്‍നിന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന ഗുണ്ട അലോട്ടിയെയും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും കോടതി വരാന്തയില്‍ ആക്രമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ കടുത്തുരുത്തി, മൂവാറ്റുപുഴ എക്സൈസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ഈസ്റ്റ് സ്റ്റേഷന് എസ്.എച്ച്.ഒ: യു. ശ്രീജിത്ത്, എസ്.ഐമാരായ അനുരാജ്, അജിത്ത്, സി.പി.ഒമാരായ പ്രതീഷ് രാജ്, ജയന്, വിപിന്‍, ബൈജു, ശ്രാവണ്‍, നിതാന്ത്, ശ്യാം എസ്.നായര്‍, സനൂപ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.