ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം റേഷന്‍ കടയില്‍ ഇല്ലാത്തതിന് കളക്ടറെ പരസ്യമായി ശാസിച്ച് കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരമന്.
തെലങ്കാനയിലെ കാമറെഡ്ഡി ജില്ലാ കളക്ടറെയാണ് മന്ത്രി ശാസിച്ചത്. ബിജെപിയുടെ ലോക്സഭാ പ്രവാസ് യോജനയുടെ ഭാഗമായി സഹീറാബാദ് മണ്ഡലത്തില്‍ എത്തിയ മന്ത്രി റേഷന്‍ കടയിലും സന്ദര്‍ശനം നടത്തുകയായിരുന്നു. റേഷന്‍ കടയില്‍ പ്രധാനമന്ത്രിയുടെ ചിത്രം കാണാത്തതിനെ തുടര്‍ന്ന് എന്തു കൊണ്ട് പ്രധാന മന്ത്രിയുടെ ചിത്രം സ്ഥാപിച്ചില്ലെന്നും ജനങ്ങള്‍ക്കു സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന അരിയില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം എത്രയെന്നും ചോദിച്ചുകൊണ്ടായിരുന്നു കളക്ടറെ ശാസിച്ചത്.
റേഷന്‍കട വഴി വിതരണം ചെയ്യുന്ന അരിയില്‍ 30 രൂപ കേന്ദ്ര വിഹിതവും 4 രൂപ സംസ്ഥാന വിഹിതവും ആണെന്നും കടത്തുകൂലിയും മറ്റു ചെലവുകളുമെല്ലാം വഹിക്കുന്നത് കേന്ദ്രമാണെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. ഇത് അര്‍ഹര്‍ക്കു തന്നെയാണോ ലഭിക്കുന്നത് എന്നറിയാനാണ് തന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു. കളക്ടറെ ശാസിക്കുന്ന ദൃശ്യങ്ങള്‍ മന്ത്രി തന്നെയാണ് ട്വിറ്റര്‍ വഴി പങ്കു വെച്ചത്.