കോട്ടയം:ഉപ്പേരി ഇല്ലാതെ എന്ത് ഓണം. എന്നാല്‍, ഇത്തവണ ഉപ്പേരി കൈപൊള്ളിക്കുക തന്നെ ചെയ്യും.
നാടന്‍കുലകള്‍ കിട്ടാനേയില്ല.കാട്ടുപന്നി ശല്യവും പ്രതികൂല കാലവസ്ഥയും നാട്ടിന്‍പുറങ്ങളില്‍നിന്നുള്ള ഓണക്കുലകളെ ഇല്ലാതാക്കി.ഉള്ളതിന് തീ വിലയുമാണ്. വയനാട്ടില്‍ നിന്നുള്ള വാഴക്കുലകളെയാണ് പ്രധാനമായും ആളുകള്‍ ആശ്രയിക്കുന്നത്.എന്നാല്‍, ഇത്തവണ അവിടെയും കാലാവസ്ഥ ചതിച്ചതോടെ വരവ് കുറഞ്ഞിട്ടുണ്ട്.
കായ് വറക്കാനുള്ള വെളിച്ചെണ്ണയുടെ വില കിലോക്ക് 163 രൂപയാണ്. സണ്ഫ്ലവറിലും പാമോയിലിലും വറക്കുന്ന ഉപ്പേരിയും വിൽപ്പനക്കുണ്ട്.ഉപ്പേരി കിലോക്ക് 360 മുതല്‍ 380 രൂപ വരെയാണ് ഇപ്പോഴത്തെ വില.
ശര്‍ക്കരവരട്ടിക്കും 360 മുതല്‍ 380വരെ നല്‍കണം. കളിയടക്കക്ക് 280 രൂപയുമാണ്. ബേക്കറികളിലും കുടുംബശ്രീ യൂനിറ്റുകളിലും ഉപ്പേരി വില്പന ആരംഭിച്ചിട്ടുണ്ട്.
ഓണവിഭവങ്ങളില്‍ പ്രധാനമാണ് ഉപ്പേരിയും ശര്‍ക്കരവരട്ടിയും കളിയടക്കയുമൊക്കെ.