NEWS

സെപ്റ്റംബര്‍ 5നകം പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 12-ാം ഗഡു 

ന്യൂഡൽഹി :രാജ്യത്തുടനീളമുള്ള സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കോടിക്കണക്കിന് കര്‍ഷകരെ സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി.

2019 ലാണ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന ആരംഭിച്ചത്.പദ്ധതിയനുസരിച്ച്‌ വര്‍ഷം തോറും 6,000 രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകര്‍ക്ക് നല്‍കുന്നത്.പദ്ധതിയുടെ 12-ാം ഗഡുവാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 12-ാം ഗഡു എന്ന് ലഭിക്കും?

Signature-ad

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിശ്ചയിച്ച ഇ-കെവൈസിയുടെ സമയപരിധിയും കഴിഞ്ഞു. ഓഗസ്റ്റ് 31 വരെയായിരുന്നു ഇ-കെവൈസി ചെയ്യാനുള്ള സമയം.എന്നാല്‍ റിപ്പോര്‍ട്ട് അനുസരിച്ച്‌ ആയിരക്കണക്കിന് കര്‍ഷകര്‍ ഇപ്പോഴും ഇ-കെവൈസി പൂര്‍ത്തിയാക്കിയിട്ടില്ല.കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുന്ന അറിയിപ്പ് അനുസരിച്ച്‌ ഇ-കെവൈസി പൂര്‍ത്തിയാക്കാത്ത കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 12-ാം ഗഡു ലഭിക്കില്ല.

സെപ്റ്റംബര്‍ 5നകം പണം ലഭിക്കും!

സെപ്റ്റംബര്‍ 5നകം പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 12-ാം ഗഡു കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. അരുണ്‍ കുമാര്‍ മേത്ത പറഞ്ഞു.

 

-കെവൈസി പൂര്‍ത്തിയാക്കിയ കര്‍ഷകര്‍ക്ക് മാത്രമേ ഈ തുക ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: