മലയാളിക്ക് കരുത്ത പൊന്നാണ് കുരുമുളക്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കുരുമുളകിൻ്റെ പ്രതാപം കാലാന്തരത്തിൽ അസ്തമിച്ചു. പക്ഷേ കുരുമുളകിൻ്റെ ഔഷധഗുണം നമ്മൾ വേണ്ട നിലയിൽ മനസ്സിലാക്കിയിട്ടില്ല. ആരോഗ്യഗുണങ്ങളിൽ അഗ്രഗണ്യനാണ് കുരുമുളക്. കുരുമുളകിൽ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകൾ, ആന്റി ഓക്സിഡന്റുകൾ ഇങ്ങനെ പല ഘടകങ്ങളും ഇതിലുണ്ട്. പനി, ജലദോഷം, തുമ്മൽ, തൊണ്ടവേദന എന്നിവ കുറയ്ക്കാൻ ഉടനടി ഫലം തരുന്ന ഔഷധമാണ് കുരുമുളക്.
ഭക്ഷണത്തിൽ നിന്നും ശരിയായ വിധത്തിൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ കുരുമുളക് സഹായിക്കും. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കും. കുരുമുളകിലെ പ്രധാന ആൽക്കലോയിഡ് ഘടകങ്ങൾ, തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തിന് സഹായിക്കുന്നു. പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ദഹനനാളത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
. കറുത്ത കുരുമുളക് ശരീരഭാരം കുറയ്ക്കാനും ചുമ, ജലദോഷം എന്നിവ ഒഴിവാക്കാനും ശരീരവണ്ണം കുറയ്ക്കാനും പ്രതിരോധശേഷിയും ദഹനവും മെച്ചപ്പെടുത്താനും സഹായിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കി.
എല്ലുകളുടെ ആരോഗ്യം, മുറിവ് ഉണക്കൽ എന്നിവയ്ക്ക് സഹായിക്കുന്ന ധാതുവായ മാംഗനീസിന്റെ ഉറവിടമാണ് കുരുമുളക്. ഒരു ടീസ്പൂൺ കുരുമുളകിൽ പ്രതിദിനം ശുപാർശ ചെയ്യുന്ന മാംഗനീസിന്റെ (ഡിആർഐ) 16 ശതമാനവും വിറ്റാമിൻ കെയുടെ ഡിആർഐയുടെ 6 ശതമാനവും അടങ്ങിയിട്ടുള്ളതായി വിദഗ്ധർ പറയുന്നു.
കുരുമുളകിന് ‘കാർമിനേറ്റീവ്’ ഗുണങ്ങളുണ്ട്. അതായത് ഇത് വായുവിനെയും മറ്റ് ദഹന പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു. കഫ, വാത, പിത്ത എന്നിവയെ ശമിപ്പിക്കാൻ കുരുമുളക് ഉത്തമമെന്ന് പുരാതന വൈദ്യശാസ്ത്രം സൂചിപ്പിക്കുന്നു.
കുരുമുളകിന്റെ ആരോഗ്യഗുണങ്ങൾ
പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
ദഹനം മെച്ചപ്പെടുത്തുന്നു
വായുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു
മൂക്കിലെ തടസ്സം ഇല്ലാതാക്കുന്നു
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
കൊഴുപ്പ് കുറയ്ക്കുന്നു
കരളിനും ഹൃദയത്തിനും നല്ലത് (കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിൽ പ്രവർത്തിക്കുന്നു)
അൽഷിമേഴ്സിനും മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു
ക്യാൻസർ തടയാനും ചെറുക്കാനും സഹായിക്കുന്നു.
സന്ധികളിലും കുടലിലുമുള്ള വീക്കം കുറയ്ക്കാൻ പ്രവർത്തിക്കുന്നു.