KeralaNEWS

ക്രിസ്ത്യന്‍, മുസ്ലീം കോളജില്‍ ആണും പെണ്ണും കെട്ടിപ്പിടിച്ചു നടക്കുന്നത് കാണാന്‍ പറ്റില്ല, എന്നാല്‍ എന്‍.എസ്.എസിന്റേയും എസ്.എന്‍.ഡി.പിയുടേയും കോളജില്‍ അരാജകത്വം: വെള്ളാപ്പള്ളി

കൊച്ചി: ജെന്‍ഡന്‍ ന്യൂട്രാലിറ്റി സംബന്ധിച്ച വിമര്‍ശനങ്ങളും ചര്‍ച്ചകളും സജീവമായിരിക്കെ പ്രതികരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. അപക്വമായ പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടകരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കേണ്ടതില്ല. നമ്മുടേത് ഭാരതസംസ്‌കാരമാണ്. നമ്മളാരും അമേരിക്കയിലല്ല ജീവിക്കുന്നത്. ഇവിടുത്തെ ക്രിസ്ത്യന്‍, മുസ്ലീം മാനേജ്‌മെന്റിന്റെ കോളജുകളില്‍ പോയാല്‍ ആണും പെണ്ണും കെട്ടിപ്പിടിച്ചു നടക്കുന്നത് കാണാന്‍ പറ്റില്ല.

Signature-ad

എന്നാല്‍ എന്‍എസ്എസിന്റെയോ എസ്.എന്‍.ഡി.പിയുടേയോ കോളജില്‍ പോയാല്‍ അരാജകത്വമാണ് കാണാന്‍ സാധിക്കുന്നത്. പെണ്‍കുട്ടി ആണ്‍കുട്ടിയുടെ മടിയില്‍ തലവച്ചു കിടക്കുന്നു, തിരിച്ചു ചെയ്യുന്നു, കെട്ടിപ്പിടിച്ചു ഗ്രൗണ്ടിലൂടെ നടക്കുന്നു. ഇതെല്ലാം മാതാപിതാക്കളെ വിഷമത്തിലാക്കുന്നുവെന്ന് മനസ്സിലാക്കണം. ഇതിലെല്ലാം നശിക്കുന്നത് ഈ രണ്ട് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്.

കൊല്ലത്തെ എസ്.എന്‍ കോളജില്‍ സമരം നടക്കും എന്നാല്‍ ഫാത്തിമാ മാതാ കോളജില്‍ സമരമേയില്ല. മാനേജ്‌മെന്‍് സമ്മതിക്കില്ല. ഞങ്ങളുടെ കോളജില്‍ എല്ലാം പഠിക്കുന്നത് പാവപ്പെട്ട പിള്ളേരാണ്. യുജിസിയുടെ ലിസ്റ്റില്‍ എന്തു കൊണ്ട് ഒരൊറ്റ ഹിന്ദു മാനേജ്‌മെന്റ് കോളേജ് പോലും ഇല്ലായിരുന്നു. അവിടെ അച്ചടക്കമില്ല എന്നതാണ് പ്രധാന പ്രശ്‌നം എന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: