കൊല്‍ക്കത്ത: ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം പശ്ചിമ ബംഗാളിലൊരുങ്ങുന്നു.
ബംഗാളിലെ നാദിയ ജില്ലയിലെ മായാപുരില്‍ നിര്‍മ്മാണത്തിലുള്ള ‘ടെമ്ബിള്‍ ഓഫ് വേദിക് പ്ലാനറ്റോറിയ’മാണ് ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകമാകാന്‍ ഒരുങ്ങുന്നത്.നിലവില്‍ കമ്ബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രമാണ് ഈ പദവിയിലുള്ളത്. 2024ല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഈ സ്ഥാനം വേദിക് പ്ലാനറ്റോറിയത്തിനാകും ലഭ്യമാകുക.
വിഖ്യാത കാര്‍നിര്‍മ്മാണ കമ്ബനിയായ ഫോര്‍ഡിന്റെ സ്ഥാപകന്‍ ഹെന് റി ഫോര്‍ഡിന്റെ കൊച്ചു മകന് ആല്‍ഫ്രഡ് ഫോര്‍ഡാണ് ഈ സ്വപ്ന പദ്ധതിക്ക് പിന്നില്‍.ഇസ്കോണ്‍ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്) എന്ന ഹിന്ദു സംഘടനയാണ് സ്മാരകത്തിന്റെ നിര്‍മ്മാണ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.