TechTRENDING

ചാര്‍ജറിന് ഇനി പണം മുടക്കണം; ഇന്ത്യയിലും റെഡ്മി ഫോണിനൊപ്പം ചാര്‍ജറില്ല

വിലക്കുറവില്‍ അത്യാധുനിക സൗകര്യങ്ങളുമായി വിപണിയില്‍ സ്വീകാര്യത നേടിയ ബ്രാന്‍ഡാണ് ഷാവോമിയും ഷാവോമിയുടെ സബ്-ബ്രാന്‍ഡായ റെഡ്മിയും. ഫോണുകള്‍ക്കൊപ്പം പവര്‍ അഡാപ്റ്ററുകളും കേബിളും കമ്പനി നല്‍കുന്നുണ്ട്. ഫാസ്റ്റ് ചാര്‍ജറുകളും ഈ രീതിയില്‍ ഫോണുകള്‍ക്കൊപ്പം ലഭ്യമാണ്. എന്നാല്‍ റെഡ്മിയും വിപണിയിലെ ട്രെന്‍ഡ് അനുകരിക്കാനുള്ള നീക്കത്തിലണ്. ഇതുപ്രകാരം, റെഡ്മി ഫോണുകള്‍ക്കൊപ്പം ചാര്‍ജറും കേബിളും നല്‍കുന്നത് അവസാനിപ്പിക്കും. ഫോണുകള്‍ വാങ്ങുന്നവര്‍ പ്രത്യേകം ചാര്‍ജര്‍ വാങ്ങേണ്ടി വരും.

റെഡ്മി ഇന്ന് പുറത്തിറക്കാന്‍ പോവുന്ന പുതിയ റെഡ്മി നോട്ട് 11എസ്ഇ സ്മാര്‍ട്ഫോണിനൊപ്പം ചാര്‍ജര്‍ അഡാപ്റ്റര്‍ ഉണ്ടാവില്ല എന്നാണ് വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. എംഐ.കോം വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങളില്‍ ‘പാക്കേജ് കണ്ടന്റ്സ്’ വിഭാഗത്തില്‍ ഫോണിനൊപ്പം യുഎസ്ബി സി കണക്ടര്‍, സിം ഇജക്ടര്‍, ഒരു കേയ്സ്, അനുബന്ധ കടലാസുകള്‍ എന്നിവയാണ് ഉള്ളത്. ജിഎസ്എം അരിനയാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

Signature-ad

ഷാവോമി ഇത് ആദ്യമായല്ല ചാര്‍ജര്‍ ഒഴിവാക്കുന്നത്. എന്നാല്‍ ചാര്‍ജര്‍ ഇല്ലാതെ ഇന്ത്യയില്‍ ഇറങ്ങുന്ന റെഡ്മി ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഫോണ്‍ ആണിത്. 999 രൂപ കൊടുത്ത് വേണം അനുയോജ്യമായ ഷാവോമി ചാര്‍ജര്‍ വാങ്ങാന്‍. അതില്‍ 55 വാട്ട് റാപ്പിഡ് ചാര്‍ജിങ് സൗകര്യം ഉണ്ടാവും. ഐഫോണ്‍ 12 ല്‍ ആണ് ആദ്യമായി ചാര്‍ജറുകള്‍ ഒഴിവാക്കപ്പെട്ടത്. ഈ രീതി പിന്നീട് സാംസങ്ങും മറ്റ് ആന്‍ഡ്രോയിഡ് ബ്രാന്‍ഡുകളും അനുകരിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ നത്തിങ് ഫോണിലും ചാര്‍ജര്‍ ഉണ്ടായിരുന്നില്ല. ഉപകരണങ്ങള്‍ക്കെല്ലാം ഒരേ ചാര്‍ജര്‍ കൊണ്ടുവരാനുള്ള ആഗോള നീക്കത്തിന്റെ ഭാഗമായും ഈ നീക്കത്തെ കാണാവുന്നതാണ്.

റെഡ്മി നോട്ട്  11 എസ്ഇ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

6.43 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ, മീഡിയാ ടെക്ക് ഹീലിയോ ജി95 പ്രൊസസര്‍, ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം, 13 എംപി സെല്‍ഫി ക്യാമറ, 64, 8,2,2 മെഗാപിക്സല്‍ സെന്‍സറുകള്‍ അടങ്ങുന്ന ക്വാഡ് ക്യാമറ. എട്ട് ജിബി റാം, 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ്, എംഐയുഐ 12.5, ആന്‍ഡ്രോയിഡ് 11.

5000 എംഎഎച്ച് ബാറ്ററി, 33 വാട്ട് റാപ്പിഡ് ചാര്‍ജിങ് സൗകര്യം. സൈഡ് മൗണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, യുഎസ്ബി 2.0 പോര്‍ട്ട്, എന്‍എഫ്സി, 4കെ റെക്കോര്‍ഡിങ് സൗകര്യം, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് തുടങ്ങിയവയെല്ലാം ഫോണിലുണ്ടാവും

 

Back to top button
error: