PravasiTRENDING

യുഎഇയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന

ദുബൈ: വേനലവധി കഴിഞ്ഞ് ഓഗസ്റ്റ് അവസാനത്തോടെ യുഎഇയിലെ സ്‌കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പിസിആര്‍ പരിശോധന സൗകര്യം. 25 മുതല്‍ 18 വരെ രാജ്യത്തെ 226 പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും സൗജന്യ കൊവിഡ് പിസിആര്‍ പരിശോധനകള്‍ നടത്തുമെന്ന് എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റീബ്ലിഷ്‌മെന്റ് (ഇഎസ്ഇ) ട്വിറ്ററില്‍ അറിയിച്ചു.

കൊവിഡ് 19 സ്‌ക്രീനിങ് പോയിന്റുകളില്‍ ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും സ്‌കൂളുകളിലെ 189 കേന്ദ്രങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ജീവനക്കാര്‍ക്കും പരിശോധനാ സൗകര്യമൊരുക്കും. അബുദാബി സ്‌കൂളുകളിലെ 37 സെന്ററുകളും ഇതില്‍പ്പെടും. 2022-23 അധ്യയന വര്‍ഷം യുഎഇയിലെ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 29ന് തുടങ്ങും.

Signature-ad

സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ആദ്യ ദിവസം തന്നെ 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കേണ്ടതുണ്ട്. അതുകൊണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ ഇഎസ്ഇ അറിയിച്ചു.

Back to top button
error: