കൊല്ലം ഉമയനെല്ലൂര്‍ തഴുത്തല അനക്കുഴി ഭൂതനാഥക്ഷേത്രത്തിന് സമീപം ഷീലാലയം വീട്ടില്‍ ഹസീന (28), ഭര്‍ത്താവ് ജെ. ജിതിന് (28), കൊല്ലം കൊറ്റക്കര ചന്ദനത്തോപ്പ് അന്‍ഷാദ് മന്‍സിലില്‍ എസ്. അന്‍ഷാദ് (26) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ അനസ് ഒളിവിലാണ്.
തൃപ്പൂണിത്തുറയില്‍ ഹോംനഴ്സിംഗ് സര്‍വീസ് നടത്തുന്ന വൈക്കം സ്വദേശിയായ 34കാരനാണ് ഹണിട്രാപ്പിന് ഇരയായത്. നഴ്സിംഗ് ജോലി ആവശ്യപ്പെട്ടാണ് ഹസീന ആദ്യം യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് പ്രണയമായി.
ബാങ്ക് അക്കൗണ്ടില്‍ നിന്ന് 15,000 രൂപ മൊബൈല്‍ആപ്പ് വഴി ഹസീനയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചു. യുവാവിന്റെ ഫോണ്‍ പെന്റാമേനകയിലെ മൊബൈല്‍ കടയില്‍ വിറ്റ് പ്രതികള്‍ ജില്ല വിട്ടു.
ദേഹമാസകലം പരിക്കേറ്റ യുവാവ് കഴിഞ്ഞ 13ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മരടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഹസീനയുടെ സഹോദരനാണ് ഒളിവില്‍ കഴിയുന്ന അനസ്.