കഞ്ചാവ് ക്രിമിനൽ കുറ്റമല്ലാതാക്കുന്ന ആദ്യത്തെ സൗത്ത് ഏഷ്യൻ രാജ്യമായി തായ്‌ലൻഡ് മാറിയിരുന്നു. ഇപ്പോഴിതാ അതിന് തൊട്ടുപിന്നാലെ ബാങ്കോക്കിൽ ഒരു കഞ്ചാവ് കഫേയും തുറന്നു കഴിഞ്ഞു. 2018ൽ മെഡിക്കൽ ഉപയോഗത്തിനായി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ ദക്ഷിണേഷ്യൻ രാജ്യമായി തായ്‌ലൻഡ് മാറി. 2022 ജൂണിൽ, ഔദ്യോഗികമായി കഞ്ചാവ് ക്രിമിനൽ കുറ്റമല്ലാതാക്കി രാജ്യം.
RG420 എന്ന് പേരിട്ടിരിക്കുന്ന കഞ്ചാവ് കഫേ ബാങ്കോക്കിലെ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട പ്രദേശമായ ഖാവോ സാനിലാണ് ആരംഭിച്ചിരിക്കുന്നത്. നൂറുകണക്കിന് വിദേശികളും പ്രാദേശിക ഉപഭോക്താക്കളും ഇതിനകം തന്നെ ഇങ്ങോട്ട് ഒഴുകുകയാണ്.
അതേസമയം തായ്‌ലൻഡ് ഗവൺമെന്റ് കഞ്ചാവ് മെഡിക്കൽ ഉപയോഗത്തിന് വേണ്ടി മാത്രം പ്രോത്സാഹിപ്പിക്കുന്നു എന്ന് അപ്പോഴും എടുത്ത് പറയുന്നുണ്ട്. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നത് ഇപ്പോഴും ഒരു കുറ്റമായാണ് കണക്കാക്കുക. അത് മൂന്ന് മാസത്തെ തടവിനും $780 പിഴയ്ക്കും ഉള്ള കാരണമായി കണക്കാക്കും.