NEWS

സ്വാതന്ത്ര്യദിന ചടങ്ങ്; നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിന് ആദരം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിന് ആദരം.
രാജ്യത്തെ മുന്നോട്ടുനയിക്കുന്നതില്‍ പങ്കുവഹിച്ച മഹാരഥന്‍മാരുടെ പേര് പറയുന്നതിനിടെയാണ് ശ്രീനാരായണഗുരുവിനെ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ഗുരു അടക്കമുള്ളവര്‍ രാജ്യത്തിന്റെ ആത്മാവിനെ ജ്വലിപ്പിച്ചുവെന്ന് മോദി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിലെ പോരാളികളെ അനുസ്മരിച്ച അദ്ദേഹം ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കർ എന്നിവരോടൊപ്പം സവര്‍ക്കറുടെ പേരും എടുത്തു പറഞ്ഞു.
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരോ രാഷ്ട്രം കെട്ടിപ്പടുത്തവരോ ആയ ഡോ രാജേന്ദ്ര പ്രസാദ്, നെഹ്‌റു ജി, സര്‍ദാര്‍ പട്ടേല്‍, എസ് പി മുഖര്‍ജി, എല്‍ ബി ശാസ്ത്രി, ദീന്‍ദയാല്‍ ഉപാധ്യായ, ജെ പി നാരായണ്‍, ആര്‍ എം ലോഹ്യ, വിനോബ ഭാവെ, നാനാജി ദേശ്മുഖ്, സുബ്രഹ്മണ്യ ഭാരതി, സവർക്കർ – ഇവരുടെ ദിനമാണിന്ന്. അത്തരം മഹത് വ്യക്തിത്വങ്ങള്‍ക്ക് മുന്നില്‍ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Back to top button
error: